ശരീരഭാഗങ്ങളില്‍ സ്‌ഥിരമായുണ്ടാകുന്ന കടുത്തവേദന മസ്‌തിഷ്‌കത്തിന്‍റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്നും അതുവഴി മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്നും പുതിയ പഠനങ്ങള്‍.
കടുത്തവേദന മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ഉറക്കക്കുറവ്, വിഷാദം, ഉത്‌കണ്‌ഠ, തീരുമാനങ്ങളെടുക്കുന്നതില്‍ വൈഷമ്യം എന്നിവയുണ്ടാകുന്നുതിന് കാരണം അവരുടെ മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനക്ഷമത കുറയുന്നതാണെന്നാണ് ഷിക്കാഗോയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷക സംഘം പറയുന്നത്.
വേദനയുണ്ടാകുമ്പോള്‍ മസ്‌തിഷ്‌കത്തിലെ ഒരു ഭാഗം പതിവില്‍ക്കവിഞ്ഞു പ്രവര്‍ത്തിക്കുന്നു. ഇതു മസ്‌തിഷ്‌കത്തിന്‍റെ സാധാരണപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുന്നുടെന്ന് സംഘം ജേണല്‍ ഓഫ് ന്യൂറോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡാന്‍റെ ഷിയാല്‍വോയാണ് പഠനത്തിനു നേതൃത്വം നല്‍കിയത്. വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌കത്തിന്‍റെ മുന്‍ഭാഗം വേദനയുണ്ടാകുന്ന അവസരങ്ങളില്‍ വളരെയധികം സജീവമാകുന്നെന്നാണു സംഘത്തിന്‍റെ കണ്‌ടെത്തല്‍.
|