പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പകലുറക്കം പക്ഷാഘാതം നല്‍കും
പകലുറക്കം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. അമിതവണ്ണം മുതല്‍ ശരീരത്തെയും മനസിനെയും ബാധിക്കുന്ന നിരവധി രോഗങ്ങള്‍ വരെ പകല്‍ ഉറക്കം മൂലം ഉണ്ടാകുന്നുവെന്ന് നേരത്തെ തന്നെ ഡോക്ടര്‍മാര്‍ പറയുന്നതാണ്. എന്നാല്‍ പ്രായമായവര്‍ പകല്‍ ഉറങ്ങുന്നത് പക്ഷാഘാതം പോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍‍. പകല്‍ ഉറങ്ങുന്നവര്‍ക്ക് പക്ഷാഘാതത്തിനുള്ള സാധ്യത മറ്റുള്ളവരില്‍ നിന്നും നാല് മടങ്ങ് അധികമാണെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന ഹൃദയ സ്തംഭനം, ഹൃദയ ധമനി സംബന്ധമായ രോഗങ്ങള്‍ എന്നിവയുടെ സാധ്യത ഉയര്‍ത്താനും പകല്‍ ഉറക്കം സഹായകരമാണെന്നും ഇവരുടെ കണ്ടെത്തലില്‍ പറയുന്നു. അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിത വണ്ണം തുടങ്ങിയ കാരണങ്ങാല്‍ നിയന്ത്രിത ജീവിതം നയിക്കുന്നവരില്‍ പോലും പകല്‍ ഉറക്കം പക്ഷാഘാതത്തിലേക്ക് നയിക്കുമെന്ന് കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ നിന്നുള്ള ബെര്‍ണഡെറ്റ് ബോഡെന്‍ പറയുന്നു.

73 വയസ് ശരാശരി പ്രായമുള്ള 2,153 ഓളം ആളുകളെ പങ്കെടുപ്പിച്ച് ബോഡെന്‍ നടത്തിയ പഠനത്തില്‍ പകല്‍ ലഘുനിദ്രയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പക്ഷാഘാതത്തിന് പകല്‍ ഉറങ്ങാതിരിക്കുന്നവരില്‍ നിന്നും 2.6 ശതമാനം സാധ്യത കൂടുതലാണ്. പകല്‍ കാര്യമായി ഉറങ്ങുന്നവര്‍ക്ക് 4.5 മടങ്ങ് സാധ്യതയാണുള്ളത്. പകല്‍ ഉറക്കവും പക്ഷാഘാതം പോലുള്ള ധമനി സംബന്ധമായ പ്രശ്നങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും കുറിച്ച്‌ ആദ്യമായ നടക്കുന്ന പഠനങ്ങളില്‍ ഒന്നാണ് ബോഡന്‍ നടത്തിയിരിക്കുന്നത്.

ന്യൂയോര്‍ക്ക് നഗരത്തില്‍ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന അമേരിക്കന്‍ സ്ട്രോക്ക് അസോസിയേഷന്‍ കോണ്‍ഫറന്‍സില്‍ സമര്‍പ്പിച്ചിരുന്നു. സര്‍വെയില്‍ പങ്കെടുത്ത 44 ശതമാനം പേര്‍ പകല്‍ ഉറക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ 47 ശതമാനം ആളുകള്‍ ലഘുനിദ്രയിലും ഒന്‍പത് ശതമാനം ആളുകള്‍ ദീര്‍ഘ നിദ്രയിലും ഏര്‍പ്പെടുന്നുവത്രെ.
കൂടുതല്‍
പാര്‍ക്കിന്‍സണ്‍സിന് മസ്തിഷ്ക ഉദ്ദീപന ശസ്ത്രക്രിയ
ഉറക്കവും തൂക്കവും ബന്ധമില്ല.
പോഷകാഹാരം ഐ ക്യു കൂട്ടും
താലിഡോമൈഡ് തിരിച്ചു വരുന്നു
ഉറക്കവും തൂക്കവും ബന്ധമില്ല
അധികമായല്‍ വീഞ്ഞും വിഷം