ഉറക്കം കൂറഞ്ഞാല്‍ തൂക്കം കുറയുമെന്ന ധാരണ തെറ്റാണെന്ന് ബ്രിട്ടീഷ് ശാസ്‌ത്രജ്‌ഞര്‍. ഉറങ്ങാതിരികുന്നത് നല്ല ശീലമാണെന്നല്ല. ശരീരത്തില്‍ കൊഴുപ്പടിയുന്നതിനു കാരണമാകുന്നുണ്ടെങ്കിലും ശരീരഭാരത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭാരം കുറയില്ലെങ്കിലും ശരീരത്തിന്‍റെ കരുത്ത് ചോര്‍ത്തിക്കളയാന്‍ ഉറക്കത്തിനാവും.
അഞ്ചു മണിക്കുറില്‍ കുറവ് ഉറക്കമുള്ളവര്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക് മെഡിക്കല്‍ സ്‌കൂളിലെ ഫ്രാഞ്ചെസ്‌കോ പി കപ്പൂച്ചിയൊയുടെ നേതൃത്വത്തില്‍ വൈറ്റ് ഹാള്‍ സെക്കന്‍ഡ് എന്ന് പേരിട്ട പഠനത്തില്‍ 35 നും 55 നും ഇടയില്‍ പ്രായമുള്ള ബ്രിട്ടനിലെ പതിനായിരം ഓഫീസ് ജീവനക്കാരെയാണ് ഉള്‍പ്പെടുത്തിയത്. 1985-ലാണ് പഠനം തുടങ്ങിയത്.
ഇവരെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ പരിശോധിച്ചു. ഈ പഠനത്തിലാണ് ഉറക്കക്കുറവ് മൂലം അമിതമായി കൊഴുപ്പടിയാനുള്ള സാധ്യത കണ്‌ടെത്തിയത്. ദിവസം ഏഴുമണിക്കൂര്‍ ഉറങ്ങുന്നവരേക്കാള്‍ അഞ്ചുമണിക്കൂര്‍ ഉറങ്ങുന്നവരില്‍ അമിതവണ്ണത്തിനുള്ള സാധ്യത 65 ശതമാനം കൂടുതലാണെന്ന് കണ്‌ടെത്തി.
എന്നാല്‍ ഇവരുടെ തൂക്കത്തില്‍ ഇത് കാര്യമായ വ്യതിയാനം ഉണ്ടാക്കുന്നില്ലെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
|