പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പോഷകാഹാരം ഐ ക്യു കൂട്ടും
പൂര്‍ണ്ണ വളര്‍ച്ചെയെത്താതെ പ്രസവിക്കുന്ന കുട്ടികള്‍ക്ക് മതിയായ അളവില്‍ പോഷകാഹരങ്ങള്‍ നല്‍കുന്നത് അവരുടെ ഐ ക്യു വര്‍ധിപ്പിക്കുമെന്ന് പഠനം. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് ആശുപത്രിയിലെ ഗവേഷക സംഘവും യു സി എല്‍ ഇസ്റ്റിട്ട്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

വളര്‍ച്ചയെത്താതെ പ്രസവിക്കുന്ന ശിശുക്കള്‍ക്ക് നല്‍കുന്ന പോഷകാഹാരങ്ങള്‍ അവരുടെ കൌമാരക്കാലത്ത് വരെ അവരുടെ ഐ ക്യു വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചത്. പോഷകാഹാരങ്ങള്‍ക്കും തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും തമ്മില്‍ ബന്ധമുണ്ടെന്ന് ഇതാദ്യമായാണ് തെളിയിക്കപ്പെടുന്നത്. പോഷകാഹാരങ്ങള്‍ നല്‍കിയ നവജാത ശിശുക്കളില്‍ തലച്ചോറിന്‍റെ ഒരു പ്രത്യേക ഭാഗം പോഷകാഹാരങ്ങള്‍ ലഭിക്കാത്ത ശിശുക്കളുടേതിനേക്കാള്‍ വികസിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

വളര്‍ച്ചയെത്താതെ പ്രസവിച്ച ശിശുക്കളില്‍ കുറച്ചുപേര്‍ക്ക് സാധാരണ ഭക്ഷണവും കുറച്ചുപേര്‍ക്ക് പോഷകാഹാരങ്ങള്‍ കൂടിയ ഭക്ഷണവും നല്‍കിയാണ് പരിക്ഷണം നടത്തിയത്. ഇതില്‍ ഏഴ് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികളിലാണ് പ്രകടമായ വ്യത്യാസം കൂടുതല്‍ കണ്ടത്. സാധാരണ ഭക്ഷണം കഴിച്ചവരുടെ ഉയര്‍ന്ന ഐ ക്യു 12.2 പോയിന്‍റ് മാത്രമായിരുന്നു. ഇത് പോഷകാഹാരം കഴിച്ചവരുടെ ശരാശരി ഐ ക്യുവിനെക്കാള്‍ വളരെ താഴ്ന നിലവാരമാണെന്ന് പഠനങ്ങളില്‍ പറയുന്നു.

പെണ്‍കുട്ടികളില്‍ ഈ വ്യത്യാസം പ്രകടമാകുന്നത് 16 വയസിലെത്തുമ്പോഴാണ്. പോഷകാഹാരം കഴിച്ചുവളര്‍ന്നവരുടേതിനേക്കാള്‍ ഒമ്പത് ഐ ക്യു പോയിന്‍റ് കുറവായിരുന്നു സാധാരണ ഭക്ഷണം കഴിച്ചു വളര്‍ന്നവര്‍ക്ക്. ആണ്‍കുട്ടികളില്‍ ഇതേപ്രായത്തില്‍ ഐ ക്യു പോയിന്‍റ് വ്യത്യാസം ഏഴു പോയിന്‍റായിരുന്നു.

പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്തിരുന്നവരുടെ ജീവിത സാഹചര്യങ്ങളില്‍ മറ്റ് പ്രകടമായ വ്യത്യാ‍സങ്ങളൊന്നുമുണ്ടായിരുന്നില്ല. നവജാതശിശുക്കള്‍ക്ക് എന്ത് ഭക്ഷണം എപ്പോള്‍ എങ്ങിനെ നല്‍കണമെന്ന കാര്യത്തില്‍ പുതിയ കണ്ടെത്തലുകള്‍ പ്രധാനമാണെന്ന് ഗവേഷക സംഘം വിലയിരുത്തി.
കൂടുതല്‍
താലിഡോമൈഡ് തിരിച്ചു വരുന്നു
ഉറക്കവും തൂക്കവും ബന്ധമില്ല
അധികമായല്‍ വീഞ്ഞും വിഷം
ബി പി അകറ്റാന്‍ ബീറ്റ്‌റൂട്ട്
പുകവലി ‘കുടുംബകാര്യം’
കൂടുതല്‍ ജീവിക്കണമെങ്കില്‍