പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉറക്കവും തൂക്കവും ബന്ധമില്ല
PTIPTI
പൊണ്ണത്തടിയുള്ളവര്‍ ശ്രദ്ധിയ്ക്കുക. തടിയില്ലാത്തവരെക്കാള്‍ പന്ത്രണ്ടോളം രോഗങ്ങളണ് നിങ്ങളെ കാത്തിരിക്കുന്നത്. ക്യാന്‍സര്‍ മുതല്‍ വിഷാദരോഗംവരെയുണ്ടതില്‍. പൊണ്ണത്തടി കുടലിലെ ക്യാന്‍സറിനും സ്തനാര്‍ബുദത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്.

എന്നാല്‍ പൊണ്ണത്തടിയുള്ളവര്‍ക്ക് തൈറോയ്ഡ്, ഗര്‍ഭാശയ, മൂത്രാശയ ക്യാന്‍സറിനുള്ള സാധ്യതകൂടി വര്‍ധിക്കുമെന്ന് യൂറോപ്പില്‍ അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നു.

എന്നാല്‍ ഇത് സാധ്യത മാത്രമാണെന്ന മുന്‍‌കൂര്‍ ജാമ്യമെടുക്കാനും ഗവേഷകര്‍ തയ്യാറാവുന്നുണ്ട്. കാരണം പഠങ്ങളില്‍ പൊണ്ണത്തടി തന്നെയാണൊ ക്യാന്‍സറിന് കാരണമാകുന്നതെന്ന് തെളിയിക്കാനാവശ്യമായ ശക്തമായ തെളിവുകള്‍ ലഭിച്ചില്ല എന്നതു തന്നെ.

ശരാശരി ശരീരഭാരമുള്ളവരെക്കാള്‍ 15 കിലോയെങ്കിലും അധികഭാരമുള്ളവര്‍ക്ക് തൈറോയ്ഡ് ക്യാന്‍സര്‍ വരാനുള്ള സാധ്യത 33 ശതമാനവും കിഡ്നി ക്യാന്‍സറിന് 24 ശതമാനവും അധിക സാധ്യതയുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തി.

അമിതവണ്ണമുള്ളവര്‍ക്ക് ജോലിയില്‍ കാര്യക്ഷമതയുണ്ടാവില്ലെന്ന് അവ്ടുത്തിടെ അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാ‍ലയില്‍ ഡോണ ഗേറ്റ്സിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. പൊണ്ണത്തടിയുള്ളവര്‍ക്ക് ശരീരസംബ്നധമായ ഒട്ടേറെ പരിമിതികള്‍ ഉള്ളതിനാല്‍ ഒരു ജോലി പൂര്‍ത്തിയാക്കാന്‍ മിതമായ വണ്ണമുള്ളവരോ, വണ്ണമില്ലത്തവരോ എടുക്കുന്ന സമയത്തെക്കാള്‍ കൂടുതല്‍ സമയം വേണ്ടി വരുന്നുമെന്നും കണ്ടെത്തിയിരുന്നു0.
കൂടുതല്‍
അധികമായല്‍ വീഞ്ഞും വിഷം
ബി പി അകറ്റാന്‍ ബീറ്റ്‌റൂട്ട്
പുകവലി ‘കുടുംബകാര്യം’
കൂടുതല്‍ ജീവിക്കണമെങ്കില്‍
ഓസ്ട്രേലിയയില്‍ തടിയന്മാര്‍ ഏറെ
മൊബൈല്‍ ഫോണ്‍ രോഗങ്ങള്‍ക്കും കാരണമാവാം