രക്തസമ്മര്‍ദ്ദം അലട്ടുന്നുണ്ടോ? മരുന്നുകള്‍ക്ക് പിന്നാലെ പോകാതെ ബീറ്റ് റൂട്ട് ജൂസ് കുടിക്കുന്നത് ഗുണം ച്വെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍.
ലണ്ടന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെയും ബാര്‍ട്സിലെയും ഒരു സംഘം ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.ദിവസം അര ലിറ്റര്‍ ബീറ്റ് റുട്ട് ജൂസ് കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം താഴുമെന്നാണ് ഇവരുടെ ഗവേഷണത്തില്‍ തെളിഞ്ഞത്.
ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള പ്രധാന ഘടകം നൈട്രേറ്റാണ്.ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കണമെന്നുള്ളവര്‍ ബീറ്റ്‌റൂട്ട് ജുസോ ഇലക്കറികളോ ധാരാളം കഴിക്കുന്നത് നന്നായിരിക്കും- ഗവേഷക സംഘത്തില്‍ പങ്കാളിയായിരുന്ന പ്രൊഫസര്‍ അമൃത ആലുവാലിയ പറഞ്ഞു.
പഠനത്തിനായി ആരോഗ്യമുള്ള പതിനാല് പേരെ തെരഞ്ഞെടുത്തിരുന്നു.മുപ്പത് മിനിട്ടിനുള്ളില്‍ അര ലിറ്റര്‍ ബീറ്റ്‌റൂട്ട് ജൂസോ പച്ചവെള്ളമോ കുടിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു.ഇവര്‍ പാനീയം കുടിക്കുന്നതിന് ഒരു മണിക്കുര്‍ മുന്‍പ് മുതലുള്ള രക്തസമ്മര്‍ദ്ദം 15 മിനിട്ട് ഇടവിട്ട് രേഖപ്പെടുത്തുകയുണ്ടായി.
പാനീയം കുടിച്ച ശേഷം മൂന്ന് മണിക്കൂര്‍ വരെ ഇങ്ങനെ രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുകയുണ്ടായി.ഇതിന് ശേഷം ഓരോ ആറ് മണിക്കൂറിന് ശേഷവും രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുകയുണ്ടായി. അവസാനമായി 24 മണിക്കൂറിന് ശേഷവും രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തി.
ബീറ്റ് റൂട്ട് ജൂസ് കുടിച്ചവരില്‍ ഒരി മണിക്കൂറിന് ശേഷം രക്തസമ്മര്‍ദ്ദം താഴുകയുണ്ടായി. രണ്ടര മണിക്കൂറിന് ശേഷം രക്തസമ്മര്‍ദ്ദത്തിലെ സിസ്റ്റോളിക് റേറ്റ്(ഹൃദയമിടിപ്പിനോടനുബന്ധിച്ചുള്ള സമ്മര്‍ദ്ദം) വെള്ളം കുടിച്ചവരെ അപേക്ഷിച്ച് താണനിലയിലായിരുന്നു.
ഡയസ്റ്റോളിക് റീഡിംഗ്(രണ്ട് ഹൃദയമിടിപ്പിനിടയിലുളള സമ്മര്‍ദ്ദം) ബീറ്റ് റൂട്ട് ജുസ് കുടിച്ചവരില്‍ മൂന്ന് മണിക്കൂറിന് ശേഷം കുറയുകയുണ്ടായി.
|