പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുകവലി ‘കുടുംബകാര്യം’
WD
യുവാക്കള്‍ പുകവലിക്ക് അടിമപ്പെടുന്നതില്‍ കുടുംബാംഗങ്ങളുടെ സ്വാധീനം ഏറെയാണെന്ന് പഠനം. ലോകാരോഗ്യ സംഘടനയാണ് ഈ പഠനം നടത്തിയത്.

യുവ പുകവലിക്കാരില്‍ 35 ശതമാനത്തിന്‍റെയും രക്ഷകര്‍ത്താക്കള്‍ പുകവലിക്കുന്നവരാണ്. കുടുംബാംഗങ്ങളുടെ ഈ പുകവലി ശീലം കുട്ടികളില്‍ പുകവലി തുടങ്ങാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നു, പഠനം വെളിപ്പെടുത്തുന്നു.

എന്നാല്‍, 6.1 ശതമാനം യുവ പുകവലിക്കാരെയും ഈ ദു:ശ്ശീലത്തില്‍ പ്രോത്സാഹിപ്പിക്കുന്നത് സുഹൃത്തുക്കളില്‍ നിന്ന് ലഭിക്കുന്ന പ്രചോദനമാണ്. പുകയില പരസ്യങ്ങളുടെ കൂറ്റന്‍ പരസ്യപ്പലകകളും സിനിമയിലെ പുകവലിയും വരെ പ്രോത്സാഹനമാവുമെന്നും പഠനം കണ്ടെത്തി.

യുവാക്കളിലെ പുകവലി ശീലം നാള്‍ ചെല്ലും തോറും കൂടിവരികയാണെന്നും പഠനം വെളിപ്പെടുത്തുന്നു. ഇവര്‍ 2000ല്‍ വെറും 4.8 ശതമാനം മാത്രമായിരുന്നു. എന്നാല്‍, 2006 ആയപ്പോഴേക്കും ഇവരുടെ അനുപാതം 15.9 ശതമാനമായി വര്‍ദ്ധിച്ചു. പുകയില നിയന്ത്രണത്തിലൂടെ ഭാവിയിലെ 30 ശതമാനം അര്‍ബുദബാധയും നിയന്ത്രിക്കാനാവുമെന്നും പഠനം പറയുന്നു.

ഇന്ത്യയില്‍ എല്ലാ വര്‍ഷവും പുതിയതായി എട്ട് ലക്ഷം അര്‍ബുദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


കൂടുതല്‍
കൂടുതല്‍ ജീവിക്കണമെങ്കില്‍
ഓസ്ട്രേലിയയില്‍ തടിയന്മാര്‍ ഏറെ
മൊബൈല്‍ ഫോണ്‍ രോഗങ്ങള്‍ക്കും കാരണമാവാം
പ്രമേഹം: വില്ലന്‍ ഭക്ഷണം
വേദനയ്ക്ക് നിറമുണ്ടോ?
കോണ്ടം അനുയോജ്യമാണോ?