പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൂടുതല്‍ ജീവിക്കണമെങ്കില്‍
സാള്‍ട്ട്ലെയ്ക് (അമേരിക്ക): വൃദ്ധന്മാരില്‍ ചിലര്‍ കൂടുതല്‍ ജീവിക്കുന്നതെന്തുകൊണ്ട്? ദീര്‍ഘായുസ്സ് ഉണ്ടാവുമോ എന്നറിയാന്‍ വല്ല മാര്‍"വുമുണ്ടോ?

ഉണ്ടെന്നാണ് ഉതാ സര്‍വ്വകലാശാലയിലെ പുതിയ ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന. കുഞ്ഞ് ജനിച്ചതു മുതല്‍ കോശങ്ങള്‍ക്ക് പ്രായം കൂടിവരുകയാണ്. പ്രായം കൂടുന്നതിന്‍റെ ആക്കം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് ക്രോമസോമുകളുടെ അറ്റമായ ടെലോമേഴ്സ് ആണെന്നാണ് പുതിയ കണ്ടെത്തല്‍.

ടെലോമേഴ്സിന് വലിപ്പമുണ്ടായാല്‍ പ്രായം കൂടുന്നതിന്‍റെ വേഗം കുറയും. നാലോ അഞ്ചോ കൊല്ലം ആയുസ്സ് നീട്ടിക്കിട്ടും. വലിപ്പം കുറഞ്ഞാല്‍ താരതമ്യേന ആയുസ്സ് കുറയും. ഹൃദ്രോഗം, പകര്‍ച്ച വ്യാധികള്‍ എന്നിവ എളുപ്പം പിടിപെടുകയും ചെയ്യും.

"ക്രോമോസോം അറ്റങ്ങള്‍ മരണസാധ്യത പ്രവചിക്കും' എന്ന് അമേരിക്കയിലെ ജനിതക ഗവേഷകന്‍ റിച്ചാര്‍ഡ് കാവ്ത്തോണ്‍ പറയുന്നു.

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത് നീണ്ട ക്രോമോസോം അറ്റങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരേക്കാള്‍ ചുരുങ്ങിയത് നാലഞ്ച് കൊല്ലം കൂടുതല്‍ ജീവിക്കും എന്നാണ്. എന്നാല്‍ ചെറിയ അറ്റങ്ങളുള്ളവര്‍ നേരത്തെ മരിക്കുമോ എന്ന ചോദ്യം തറപ്പിച്ചു പറയാന്‍ മതിയായ തെളിവുകള്‍ കിട്ടിയിട്ടില്ല.
കൂടുതല്‍
ഓസ്ട്രേലിയയില്‍ തടിയന്മാര്‍ ഏറെ
മൊബൈല്‍ ഫോണ്‍ രോഗങ്ങള്‍ക്കും കാരണമാവാം
പ്രമേഹം: വില്ലന്‍ ഭക്ഷണം
വേദനയ്ക്ക് നിറമുണ്ടോ?
കോണ്ടം അനുയോജ്യമാണോ?
സംഗീതം കൊണ്ട് ഗുണം പലവിധം