പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓസ്ട്രേലിയയില്‍ തടിയന്മാര്‍ ഏറെ
PRDPRD
സൌന്ദര്യം എന്നത് കാഴ്ചക്കാരുടെ കണ്ണുകളിലായിരിക്കും. എന്നാല്‍, നിങ്ങള്‍ക്ക് അമിത വണ്ണമുണ്ടെങ്കില്‍ അമിതവണ്ണമുണ്ടെന്ന് അംഗീകരിക്കുക തന്നെ വേണം. അമിതവണ്ണമുള്ള ഓസ്ട്രേലിയക്കാ‍രെ കുറിച്ച് അവിടത്തെ സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

ഓസ്ട്രേലിയയിലെ മുതിര്‍ന്നവരില്‍ പകുതിയിലേറെയും ഭാരക്കൂടുതലോ അമിത വണ്ണമുള്ളവരോ ആണ്. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ്(എ ബി എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.

അമിത വണ്ണമുള്ളവരും ഭാരക്കൂടുതലുള്ളവരുമായ 45 ശതമാനം പേരും തങ്ങള്‍ക്ക് അമിതഭാരമോ വണ്ണമോ ഉണ്ടെന്ന് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. നാഷണല്‍ ഹെല്‍ത്ത് സര്‍വേയുടെ 2004-05ലെ വിശകലനത്തില്‍ പറയുന്നു. 1995ല്‍ അമിതവണ്ണം ഉണ്ടെന്ന് അംഗീകരിക്കാന്‍ വിസമ്മതിച്ചവരുടെ എണ്ണം 37 ശതമാനമായിരുന്നു. 2001 ഇവരുടെ എണ്ണം 41 ശതമാനവും.

അമിതവണ്ണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ ചില തരം അര്‍ബുദം എന്നിവയൊക്കെ അമിത വണ്ണം മൂലമുണ്ടാകാം.

ഓസ്ട്രേലിയയിലെ മുതിര്‍ന്നവരില്‍ 7. 4 ദശലക്ഷം പേര്‍ അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണ്. സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ക്കാണ് അമിത വണ്ണം കൂടുതലെന്നാണ് കണ്ടെത്തല്‍.


കൂടുതല്‍
മൊബൈല്‍ ഫോണ്‍ രോഗങ്ങള്‍ക്കും കാരണമാവാം
പ്രമേഹം: വില്ലന്‍ ഭക്ഷണം
വേദനയ്ക്ക് നിറമുണ്ടോ?
കോണ്ടം അനുയോജ്യമാണോ?
സംഗീതം കൊണ്ട് ഗുണം പലവിധം
അര്‍ബുദം തടയാന്‍ കോളിഫ്ലവര്‍