50% ഓളം ഡി.എന്‍.എ മൊബൈല്‍ ഫോണിലെ റേഡിയേഷന്‍ മൂലം നശിക്കുന്നതായാണ് കണക്ക്. അതിയായ തളര്‍ച്ച, തലവേദന, ചര്‍മ്മത്തില്‍ അസ്വസ്ഥത മുതലായവ സ്ഥിരം ഉപഭോക്താക്കളില്‍ കാണുന്നതായി സ്വീഡനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വര്‍ക്കിംഗ് ലൈഫ് എന്ന സ്ഥാപനം കണ്ടെത്തി.
മൊബൈല്‍ ഫോണ്‍ വന്ധ്യതയ്ക്കും കാരണമാവാം. പാന്‍റ്സിന്‍റെ പോക്കറ്റിലോ പൗച്ചിലോ ഫോണ്‍ സൂക്ഷിക്കുന്നവരുടെ ഇടയിലാണ് ഇത് കണ്ടു വരുന്നത്. പിഞ്ചു കുഞ്ഞുങ്ങളുടെ തലച്ചോറ് മൊബൈല്‍ ഫോണ്‍ റേഡിയേഷനുകള്‍ താങ്ങാന്‍ കഴിയുന്നവയല്ല. അതിനാല്‍ കുഞ്ഞുങ്ങളുടെ ചെവിയില്‍ മൊബൈല്‍ ഫോണ്‍ വച്ചു കൊടുത്താല്‍ അവര്‍ക്കത് മറ്റുള്ളവരെക്കാള്‍ ഹാനികരമായ തോതില്‍ പ്രത്യാഖ്യാതങ്ങള്‍ സൃഷ്ടിക്കും.
മൊബൈല്‍ ഫോണ്‍ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം
ആന്‍റിനയുള്ള മൊബൈല്‍ ഫോണ്‍ ആന്‍റിനയില്ലാത്തതിനേക്കാള്‍ സുരക്ഷിതമായിരിക്കും. പോക്കറ്റിലും അരയിലും വയ്ക്കാതെ ഫോണ്‍ ബാഗില്‍ സൂക്ഷിക്കുന്നതാണുത്തമം. ഇയര്‍ ഫോണ്‍ ഉപയോഗിക്കുക. ചെവിയോട് ചേര്‍ത്ത് വയ്ക്കുമ്പോള്‍ പെട്ടെന്ന് ചൂടാകുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഫോണ്‍ മാറ്റുക. പേസ്മേക്കര്‍ വച്ചിട്ടുള്ളവര്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ ഫോണ്‍ സൂക്ഷിയ്ക്കാതിരിക്കുക. ഫോണ്‍ ചെവിയോട് അമര്‍ത്തി വയ്ക്കാതിരിക്കുക. മണിയടിക്കുമ്പോള്‍ കോള്‍ സ്വീകരിച്ചതിനു ശേഷം മാത്രം ഫോണ്‍ ചെവിയോടടുപ്പിക്കുക.
|