പുത്തന്‍ സാങ്കേതികതയുടെ കടന്നു കയറ്റം മനുഷ്യന് ഗുണം ചെയ്യുന്നുവെങ്കിലും അതിലേറെ ദോഷമായി ഭവിക്കുന്നു. കളര്‍ ടി.വി., മൈക്രോവേവ് അവന്‍, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ ഉപയോഗം ആരോഗ്യത്തിന് ദോഷമാണ്. ഇതില്‍ ഏറ്റവും ഹാനികരം മൊബൈല്‍ ഫോണ്‍ തന്നെ.
ആദ്യകാലത്തെ വാച്ച് മനുഷ്യന്‍റെ സന്തത സഹചാരിയായി കരുതിയിരുന്നെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം മൊബൈല്‍ ഫോണ്‍ കയ്യടക്കിയിരിക്കുകയാണ്. വന്ധ്യതയ്ക്കും പല രോഗങ്ങള്‍ക്കും മൊബൈഹല്‍ ഫോണ്‍ കാരണമാകാറുണ്ട്.
ഇന്ത്യയില്‍ 4.39 കോടി ആള്‍ക്കാര്‍ ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നുവെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 4.45 കോടിയാണ്. താഴ്ന്ന നിലവാരത്തിലുള്ള റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനാണ് ശബ്ദ സംപ്രേഷണത്തിനായി മൊബൈല്‍ ഫോണില്‍ ഉപയോഗിക്കുന്നത്.
ഇവയില്‍ 70%ഉം തലച്ചോര്‍ വലിച്ചെടുക്കുന്നതിനാല്‍ അവിടെ ഹോട്ട് സ്പോട്ടുകള്‍ രൂപപ്പെടുന്നു. ശബ്ദത്തിന്‍റെ വ്യാപ്തി, വ്യക്തത എന്നിവ അനുസരിച്ച് റേഡിയേഷന്‍റെ അളവ് കൂടുന്നു.
ടി.വിയില്‍ നിന്നും മറ്റുപകരണങ്ങളില്‍ നിന്നും ഇതേ റേഡിയേഷന്‍ പുറത്തു വരുന്നുണ്ടെങ്കിലും നിശ്ഛിത അകലം പാലിക്കുന്നതിനാല്‍ അവ അത്ര ഗുരുതരമാവുന്നില്ല.
വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസറായ ഡോ. ഹെന്‍ട്രി എലികളില്‍ നടത്തിയ പരീക്ഷണമനുസരിച്ച് മൈക്രോവേവ് റേഡിയേഷന്‍ എലിയുടെ തലച്ചോറിലെ ഡി.എന്‍.എ തന്മാത്രകളെ പിളര്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞു. മനുഷ്യനില്‍ ഡി.എന്‍.എ പിളര്‍ക്കപ്പെട്ടാല്‍ അള്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ്, ക്യാന്‍സര്‍ മുതലായ രോഗങ്ങള്‍ ഉണ്ടാകും.
|