പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രമേഹം: വില്ലന്‍ ഭക്ഷണം
പടിഞ്ഞാറന്‍ ഭക്ഷണ ശൈലി ഒഴിവാക്കിയാല്‍ പ്രമേഹം നിയന്ത്രിക്കാനാകുമെന്ന് വാര്‍ത്ത. ടൈപ്പ് രണ്ട് പ്രമേഹം ഒഴിവാക്കാന്‍ പടിഞ്ഞാറന്‍ ഭക്ഷണ ശൈലി ഒഴിവാക്കുന്നത് മൂലം കഴിയുമെന്നാണ് അമേരിക്കന്‍ വിദഗ്ദ്ധന്‍ അഭിപ്രായപ്പെടുന്നത്.

പടിഞ്ഞാറന്‍ ഭക്ഷണ ശൈലി ആരോഗ്യ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അതിനാല്‍, പൌരസ്ത്യ ശൈലിയിലുള്ള ഭക്ഷണ ശൈലി സ്വീകരിക്കാന്‍ ജനങ്ങള്‍ തയാറാകണം- പോഷാകഹാരം സംബന്ധിച്ച വിദഗ്ദ്ധനായ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഡോ. നീല്‍ ബര്‍നാഡ് പറഞ്ഞു. ജനുവരി 17ന് ഒരു നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് ബര്‍നാഡ് ഇന്ത്യയിലെത്തിയത്.

പ്രമേഹം നിയന്ത്രിക്കുന്നതിന് മരുന്നിനേക്കാള്‍ ഫലപ്രദം ഭക്ഷണ നിയന്ത്രണമാണ്. പ്രത്യേകിച്ചും ടൈപ്പ് രണ്ട് പ്രമേഹം- ബര്‍നാഡ് പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് ബര്‍നാഡ് പറയുന്നത്. ലോകാ‍രോഗ്യ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ഇതു പറഞ്ഞത്. രണ്ടായിരത്തി മുപ്പതോട് കൂടി 80 ദശലക്ഷം പ്രമേഹ രോഗികള്‍ ഇന്ത്യയിലുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കൂടുതല്‍
വേദനയ്ക്ക് നിറമുണ്ടോ?
കോണ്ടം അനുയോജ്യമാണോ?
സംഗീതം കൊണ്ട് ഗുണം പലവിധം
അര്‍ബുദം തടയാന്‍ കോളിഫ്ലവര്‍
സോറിയാസിസ് ആയുസ് കുറയ്ക്കും
അര്‍ബുദമകറ്റാന്‍ ഓറഞ്ച്