പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോണ്ടം അനുയോജ്യമാണോ?
dating
IFMIFM
ലൈംഗിക സങ്കല്‍‌പ്പങ്ങളില്‍ കോണ്ടത്തിന്‍റെ പ്രസക്തി എത്രമാത്രമുണ്ട് എന്നൊന്നും തലപുണ്ണാക്കാത്തവരാണ് ഇന്ത്യാക്കാര്‍. മണിക്കൂറുകള്‍ കൊണ്ട് വര്‍ദ്ധിക്കുന്ന ജനസംഖ്യാ നിരക്കും എച്ച് ഐ വി രോഗികളുടെ എണ്ണവും ഇതു ശരി വയ്‌ക്കുന്നു. വിപണിയിലെ വൈവിദ്ധ്യങ്ങളായ കോണ്ടം വാങ്ങി ഉപയോഗിക്കുന്ന ഭാരതീയര്‍ ഇത് അനുയോജ്യമാണോ എന്നു ചിന്തിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരാണ് അഭിപ്രായപ്പെടുന്നത്.

വൈവിധ്യതയിലും മാര്‍ക്കറ്റിംഗിലും ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര കമ്പനികളുടെ കോണ്ടങ്ങള്‍ ഇന്ത്യാക്കാരനു അനുയോജ്യമാകുന്നില്ലെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പല കമ്പനികളും അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്ന കോണ്ടങ്ങള്‍ ഇന്ത്യാക്കാരനു വളരെ വലുതാണത്രേ.ചെറിയ കാര്യമാണെങ്കിലും ലൈംഗിക സുരക്ഷയുടെ കാര്യത്തില്‍ ഇതു ഗൌരവമായ കാര്യം തന്നെയാണെന്നാണ് അവരുടെ മുന്നറിയിപ്പ്.

ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് സംഘടിപ്പിച്ച പഠനത്തിലെ 1000 ഇന്ത്യാക്കാരില്‍ പകുതിയിലധികം ആള്‍ക്കാര്‍ക്കും കോണ്ടങ്ങള്‍ വലുതായിരുന്നത്രേ. രാജ്യത്തെ തികഞ്ഞ ശാരീരിക യോഗ്യതകളുള്ള 1200 ലധികം ആള്‍ക്കാരില്‍ ലിംഗത്തിന്‍റെ വലിപ്പം കുറവായി കണ്ടിരുന്നു.

അന്താരാഷ്ട്ര കോണ്ടത്തിന്‍റെ സാധാരണ വലിപ്പം വച്ചു നോക്കിയാല്‍ 60 ശതമാനം ഇന്ത്യാക്കാര്‍ക്കും മൂന്നു മുതല്‍ അഞ്ചു സെന്‍റിമീറ്റര്‍ വരെ വലിപ്പക്കുറവ് ഈ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി. പഠനത്തില്‍ എല്ലാ വിഭാഗത്തിലുമുള്ളവരെ ഉള്‍പ്പെടുത്തി. മതത്തിനും ജാതിക്കും പുറമേ നഗര ഗ്രാമ തുടങ്ങിയപ്രദേശങ്ങളിലുള്ളവരെ തരം തിരിച്ചായിരുന്നു പഠനം.

ഈ പഠനം മിക്‍സഡ് സൈസിലുള്ള കോണ്ടങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള വാദങ്ങള്‍ക്ക് കരുത്തു പകരുന്നതാണ്. രാജ്യത്തെ എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യാ‍ക്കാര്‍ക്ക് കൊണ്ടത്തിന്‍റെ വലിപ്പ പ്രശ്‌നം ബാധിച്ചേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. അതേ സമയം ഇന്ത്യാക്കാരന്‍ ചെറിയ കോണ്ടത്തിനായി ആവശ്യപ്പെടണമെന്നാണ് പഠനം സംഘടിപ്പിച്ച ശാസ്ത്രജ്ഞരുടെ അഭിപ്രായം.

ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ ചെറിയ കോണ്ടം വില്‍പ്പന നടത്തുന്നുണ്ടെങ്കിലും പലര്‍ക്കും കോണ്ടങ്ങളുടെ വലിപ്പത്തിലെ ഈ വ്യത്യസ്ഥതകളെ കുറിച്ചു തിരിച്ചറിവില്ലെന്നാണ് വാദം. ഇനി അറിയാവുന്നവര്‍ ചെറിയ കോണ്ടം ആവശ്യപ്പെടാന്‍ പലര്‍ക്കും മടിക്കുന്നത് മറ്റൊരു വസ്തുതയെന്നും പഠനത്തില്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യമൊന്നും ഇന്ത്യാക്കാരനെ അലട്ടുന്നില്ല എന്നതാണ് കാര്യം. വലിപ്പമൊരു പ്രശ്‌നമല്ലെന്നും സമയത്ത് എന്തു ചെയ്യുന്നു എന്നതാന് പ്രധാനമെന്നും പുരുഷന്‍‌മാര്‍ക്കുള്ള അന്താരാഷ്ട്ര മാസികയായ മാക്സിമിന്‍റെ ഇന്ത്യന്‍ വെര്‍ഷന്‍ മുന്‍ എഡിറ്റര്‍ സുനില്‍ മെഹ്‌റ പറയുന്നു. ഇന്ത്യയിലെ ജനസംഖ്യ വച്ചു നോക്കിയാല്‍ ഇക്കാര്യം ഇന്ത്യാക്കാരന്‍ നന്നായി ചെയ്യുന്നുണ്ടെന്നും ഇഞ്ചുകളെ കുറിച്ചും സെന്‍റീ മീറ്ററുകളെ കുറിച്ചും ആര് ചിന്തിക്കുന്നെന്നുമാണ് ചോദ്യം.
കൂടുതല്‍
സംഗീതം കൊണ്ട് ഗുണം പലവിധം
അര്‍ബുദം തടയാന്‍ കോളിഫ്ലവര്‍
സോറിയാസിസ് ആയുസ് കുറയ്ക്കും
അര്‍ബുദമകറ്റാന്‍ ഓറഞ്ച്
പ്ളാസ്റ്റിക് അര്‍ബുദമുണ്ടാക്കും
പ്രമേഹത്തിന് തൊലി കളഞ്ഞ പേരയ്ക്ക