പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സംഗീതം കൊണ്ട് ഗുണം പലവിധം
സംഗീതം കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. സംഗീതം മന:സംഘര്‍ഷം കുറയ്ക്കുകയും മനസിനെ ശാന്തമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

കുട്ടികള്‍ക്കും സംഗീതം കേള്‍ക്കുന്നതു കൊണ്ട് പലവിധ ഗുണഫലങ്ങള്‍ ഉണ്ടാകുമെന്ന് അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തി. കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള കഴിവും കുരുത്തം കെട്ട കുട്ടികളെ ശാന്തരാക്കാനും സംഗീതത്തിന് കഴിയുമെന്ന് ഉന്നതനായ ഒരു ഗവേഷകന്‍ വെളിപ്പെടുത്തി.

മാതാവിന്‍റെ താ‍രാ‍ട്ടോ, മുത്തച്ഛന്‍റെ ചൂളമടിയോ മുത്തശ്ശിയുടെ മൂളിപ്പാട്ടോ കുളിക്കുന്നതിനിടെ അച്ഛന്‍റെ പാട്ടോ കുട്ടികളെ വളരെയധികം സ്വാധീനിക്കും. ഭാഷ പെട്ടെന്ന് പഠിക്കുന്നതിനും സമുഹത്തില്‍ എങ്ങനെ ഇടപെടണമെന്നും സംഗീതം കേള്‍ക്കുന്ന കുട്ടികള്‍ വേഗം തന്നെ മനസിലാക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ഗര്‍ഭത്തിലുള്ള കുഞ്ഞും സംഗീതത്തോട് പ്രതികരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ കേട്ട സംഗീതം ജനിച്ച ശേഷം കുഞ്ഞുങ്ങള്‍ക്ക് തിരിച്ചറിയാനും കഴിയുന്നുണ്ടത്രേ.

മസ്തിഷ്കത്തില്‍ ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വികസിക്കുന്നതിന് സംഗീതം കേള്‍ക്കുന്നത് വഴി കഴിയും. നേരത്തേ, സംഗീതം കേട്ട് വളരുന്ന കുട്ടികള്‍ വേഗം തന്നെ സംസാരിക്കുകയും ചെയ്യും.
കൂടുതല്‍
അര്‍ബുദം തടയാന്‍ കോളിഫ്ലവര്‍
സോറിയാസിസ് ആയുസ് കുറയ്ക്കും
അര്‍ബുദമകറ്റാന്‍ ഓറഞ്ച്
പ്ളാസ്റ്റിക് അര്‍ബുദമുണ്ടാക്കും
പ്രമേഹത്തിന് തൊലി കളഞ്ഞ പേരയ്ക്ക
ലോക വികലാംഗ ദിനം