പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
അര്‍ബുദം തടയാന്‍ കോളിഫ്ലവര്‍
WD
പച്ചക്കറികള്‍ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അഭിപ്രായമുണ്ട്. ഇതില്‍ തന്നെ ഓരോ ഇനം പച്ചക്കറിയും കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ വ്യത്യസ്തമാണ്. പച്ചക്കറിയില്‍ സ്വദേശി അല്ലാത്ത കോളി ഫ്ലവര്‍ ഇനിയും നമ്മുടെ അടുക്കളയില്‍ സജീവമായിട്ടില്ല. എന്നാല്‍, ഇതിനുമുണ്ട് ഗുണഗണങ്ങള്‍.

കോളിഫ്ലവര്‍ ദിവസവും കഴിക്കുന്നത് പുരുഷന്മാരിലെ അര്‍ബുദ സാധ്യത ഇല്ലാതാക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഗവേഷകര്‍. 1300 പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ടിന്‍റെ പ്രസിദ്ധീകരണത്തിലാണ് ഗവേഷണ വിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോളി ഫ്ലവറില്‍ കാന്‍സര്‍ വിരുദ്ധ ഘടകങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

സമീകൃത ആഹാരം കഴിക്കുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്ന് വിദഗ്ദ്ധര്‍
അഭിപ്രായപ്പെടുന്നു. ധാരാളം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

അമേരിക്കന്‍ നാഷണല്‍ കാന്‍സര്‍ കെയര്‍ ഇന്‍സ്ടിട്യൂട്ടിലെയും ടൊറൊന്‍റോയിലെ കാന്‍സര്‍ കെയറിലെയും ഗവേഷക സംഘം പ്രോസ്ട്രേറ്റ് കാന്‍സര്‍ ബാധിച്ച ഒരു കൂട്ടം രോഗികള്‍ക്ക് നല്‍കിയ ചോദ്യാവലിക്ക് ലഭിച്ച പ്രതികരണങ്ങളിലൂടെ ആണ് പുതിയ വിവരം കണ്ടെത്തിയത്. എന്നാല്‍, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതല്‍ കഴിച്ചതു കൊണ്ട് കാന്‍സര്‍ സാധ്യത കുറയില്ലെന്നാണ് ചോദ്യാവലിക്ക് ലഭിച്ച മറുപടി വിശകലനം ചെയ്യുന്നതില്‍ നിന്ന് മനസിലാക്കാനാ‍യത്.

എന്നാല്‍, കോളി ഫ്ലവര്‍ കൂടുതല്‍ കഴിക്കുന്നത് പ്രോസ്ട്രേറ്റ് കാന്‍സര്‍ സാധ്യത കുറക്കുമെന്ന് കണ്ടെത്താനായി. ആഴ്ചയിലൊരിക്കല്‍ കോളി ഫ്ലവര്‍ കഴിച്ചാല്‍ പ്രോസ്ട്രേറ്റ് കാന്‍സര്‍ ബാധ 52 ശതമാനം കുറയുമെന്നാണ് കണ്ടെത്തല്‍. എന്താ? ഇനി കോളി ഫ്ലവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കുടേ?
കൂടുതല്‍
സോറിയാസിസ് ആയുസ് കുറയ്ക്കും
അര്‍ബുദമകറ്റാന്‍ ഓറഞ്ച്
പ്ളാസ്റ്റിക് അര്‍ബുദമുണ്ടാക്കും
പ്രമേഹത്തിന് തൊലി കളഞ്ഞ പേരയ്ക്ക
ലോക വികലാംഗ ദിനം
എയ്ഡ്സ് ഇന്ത്യയില്‍