സോറിയാസിസ് എന്ന ത്വക്ക് രോഗമുളളവര്‍ ചെറുപ്പത്തിലേ മരിക്കാന്‍ സാധ്യത ഏറെയാണെന്ന് പഠനം. കടുത്ത സോറിയാസിസ് ബാധയുള്ളവരുടെ ജീവിത കാലയളവ് അഞ്ച് ശതമാനം കുറയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
കടുത്ത സോറിയാസിസ് ബാധയുള്ളവരില്‍ പുരുഷന്മാരുടെ ആയുസില്‍ ശരാശരി മൂന്ന് വര്‍ഷത്തെ കുറവുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ ഇത് നാല് വര്‍ഷം ആണെന്നുമാണ് വിദഗ്ദ്ധരുടെ പക്ഷം. അസുഖമില്ലാത്തവരുമായി താരതമ്യം ച്വെയ്യുമ്പോഴാണ് ഇത്.
രക്തസമ്മര്‍ദ്ദമുള്ളവരിലും സമാനമായ സ്ഥിതിവിശേഷമാണെന്നാണ് പഠനം നടത്തിയവര്‍ പറയുന്നത്. “സോറിയാസിസ് ബാധിച്ചവരുടെ അവസ്ഥ എത്ര ഭയങ്കരമാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്”- ഫിലാഡെല്‍ഫിയയിലെ യുണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ത്വക് രോഗ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ജോയെല്‍ ജെല്‍ഫന്‍ഡ് പറഞ്ഞു.
സോറിയാസിസ് സാധാരണമായി ഉണ്ടാകുന്ന ത്വക്ക് രോഗമാണ്.എന്നാല്‍, ഇതിന് ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ത്വക്കില്‍ ചുവന്ന പാടുകള്‍ ഉണ്ടാകുന്നതാണ് രോഗലക്‍ഷണം.
ജനിതകമായി ഉണ്ടാകുന്ന തകരാറുകളും സോറിയാസിസിന് കാരണമാണ്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ തകരാറും രോഗം ബാധിക്കാന്‍ കാരണമാണ്. വിഷാദ രോഗം, ഉയര്‍ന്ന തോതിലുള്ള പുകവലി, മദ്യപാനം, അമിത വണ്ണം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ചില തരം അര്‍ബുദങ്ങള്‍ എന്നിവയും സോറിയാസിസിന് കാരണമാകാറുണ്ട്.
|