ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് അര്‍ബുദ രോഗം അകറ്റാന്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍.
ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ ഗവേഷണ വിഭാഗമാണ് ശുഭസൂചകമായ ഈ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.
വായിലും ശ്വാസനാളത്തിലും വയറ്റിലുമുള്ള അര്‍ബുദ രോഗസാധ്യത 50 ശതമാനമായി കുറയ്ക്കാന്‍ ഓറഞ്ച് ഉള്‍പ്പടെയുള്ള നാരങ്ങാവര്‍ഗ്ഗത്തിനാവും.
ശരീരത്തിലെത്തുന്ന വിഷ പദാര്‍ത്ഥങ്ങള്‍ ചെറുക്കാനും രോഗ പ്രതിരോധ സംവിധാനത്തെ ശക്തിമത്താക്കാനും ഓറഞ്ചിന് കഴിവുണ്ട്. ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ച നിയന്ത്രിക്കാനും ഇവയ്ക്കാവുന്നു.
പ്രമേഹം, കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍, ക്രമാതീതമായ വണ്ണം ഇവ നിയന്ത്രിക്കാന്‍ നാരങ്ങാ വിഭാഗത്തില്‍പ്പെട്ട ഓറഞ്ചും മറ്റും ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് ഉത്തമമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
|