പേരയ്ക്ക ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പല ഗുണങ്ങളും ഈ ഫലത്തിനുണ്ട്. മധുരമൂറുന്ന ഈ ഫലം കഴിക്കാന്‍ അതു കൊണ്ടു തന്നെ ആള്‍ക്കാര്‍ തിരക്ക് കൂട്ടുന്നുണ്ട്.
എന്നാല്‍, പ്രമേഹരോഗമുള്ളവര്‍ പേരയ്ക്ക തൊലിയോട് കൂടി കഴിക്കുന്നത് ദോഷം ചെയ്യുമെന്ന് പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. രക്തത്തിലെ പഞ്ചസാരയുടെ നില ഉയര്‍ത്തുമെന്നതാണ് കാരണം. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ആണ് ഇത് ബോധ്യമായത്.
പേരയ്ക്കയുടെ തൊലിയില്‍ നിന്നെടുത്ത സത്ത് എലികളില്‍ കുത്തിവച്ചപ്പോള്‍ രക്തത്തിലെ പഞ്ചസാര നില കുറവായ എലികളില്‍ പഞ്ചസാരയുടെ നില 91ശതമാനം ആണ് ഉയര്‍ന്നത്.അലഹബാദ് സര്‍വകലാശാലയിലെ മെഡിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ പി കെ റായ്, എസ് കെ സിംഗ്, എ എന്‍ കേസരി , ഗീത വടല്‍ എന്നിവരാണ് ഗവേഷണത്തില്‍ പങ്കാളികളായത്.
പുതിയ കണ്ടെത്തല്‍ കൌതുകം ജനിപ്പിക്കുന്നതാണെന്നാണ് ഫോര്‍ടിസ് ആശുപത്രിയിലെ അനൂപ് മിശ്ര പറയുന്നു. ഇതുവരെ പേരയ്ക്ക, ആപ്പിള്‍, പപ്പായ എന്നി ഫലങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശചെയ്തിരുന്നതാണ് കാരണം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ആധിക്യം ഉണ്ടാക്കില്ലെന്നും ചിലപ്പോള്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും കരുതപ്പെര്‍ട്ടിരുന്നതിനാലാണിത്.
പേരയ്ക്കയുടെ തൊലിയില്‍ ഗ്ലൂക്കോസ് ഉള്ളത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് തെളിഞ്ഞത്. അതിനാല്‍ പേരയ്ക്കയുടെ തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുന്നതാണ് പ്രമേഹ രോഗികള്‍ ചെയേണ്ടത്- അനൂപ് മിശ്ര പറഞ്ഞു.
പേരയ്ക്കയില്‍ വൈറ്റമിന്‍ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പേരയ്ക്കയുടെ ഉപയോഗം ആരോഗ്യ വര്‍ദ്ധനയ്ക്ക് ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
|