പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ലോക വികലാംഗ ദിനം

അംഗവൈകല്യം ബാധിച്ചരെ ഓര്‍ക്കാന്‍, അവരുടെ ജീവിതത്തിന്‍റെ അപൂര്‍ണ്ണതകളെയും അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3, ലോക വികലാംഗ ദിനം.

അവശതയുടെയും അനാഥത്വത്തിന്‍റെയും ലോകത്ത് അകപ്പെട്ട വികലാംഗരെ ഓര്‍ക്കാനും സഹായിക്കാനുമുള്ള ദിനം.

ശാരീരികമായ വൈകല്യങ്ങള്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ കാരണാകാതിരിക്കട്ടെ.ചെറിയ വൈകല്യങ്ങള്‍ക്കപ്പുറം വലിയ കഴിവുകള്‍ കണ്ടെത്താം. ഈ ലോകത്തിനുവേണ്ടി ഒരു പാടു കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കുമാകും.

വികലാംഗരെ സ്വന്തവും സ്വതന്ത്രവുമായി ജ-ീവിക്കാന്‍ അനുവദിക്കുക അതിനവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ എക്കാലത്തേയും ഉദ്ദേശ്യം.

അംഗവൈകല്യവും അംഗവിഹീനതയും ഉള്ളവരുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍; വികസനത്തില്‍ അവരുടെ പങ്കാളിത്തംഎന്നിവയാണ് ഇക്കുറി ഐക്യ രാഷ്ട്ര സഭയുടെ വികലാംഗ ദിനാചരണത്തിന്‍റെ ഊന്നല്‍ .

2002ല്‍ ജ-ീവിതത്തിന്‍റെ എല്ലാ തുറകളിലും മറ്റുള്ളവരെപ്പോലെ പങ്കാളിയാവുകയും സമത്വം ആര്‍ജ്ജിക്കുകയും, വികസനപ്രവര്‍ത്തനങ്ങളില്‍ ഉല്‍പ്പെടുകയും ചെയ്യുക എന്നതായിരുന്നു സന്ദേശം.

1983 മുതല്‍ 1992 വരെ ഐക്യരാഷ്ട്രസഭ വികലാംഗരുടെ ദശകം അഘോശിച്ചിരുന്നു.അടിഎ തുടര്‍ന്നാണ് 1992 മുതല് ഡിസംബര്‍ 3 ലോക വികലാംഗ ദിനമായി ആചരിച്ച് തുടങ്ങിയത്.
  1 | 2  >> 
കൂടുതല്‍
എയ്ഡ്സ് ഇന്ത്യയില്‍
പുകവലി കഷണ്ടി സാധ്യത കൂട്ടും
ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ വ്യായാമം
ചൈനയില്‍ കോണ്ടം ‘ഹെയര്‍ ബാന്‍ഡ്’
ശബരിമലയില്‍ പോകും മുമ്പ്
സമ്മര്‍ദ്ദം ത്വക്കിനെ ബാധിക്കും