പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
പുകവലി കഷണ്ടി സാധ്യത കൂട്ടും
കഷണ്ടി പുരുഷലക്‍ഷണമാണെന്ന് ഒരു വ്യാഖ്യാനമുണ്ട്. എന്നാല്‍, മിക്ക പുരുഷന്മാരും കഷണ്ടിക്കാരാകാന്‍ താല്പര്യമില്ലാത്തവാരാണെന്നാണ് വാസ്തവം. കഷണ്ടി സൌന്ദര്യം കുറയ്ക്കുമെന്നതും പ്രായക്കൂടുതല്‍ തോന്നിപ്പിക്കും എന്നതുമാണ് കാര്യം.

എന്നാല്‍, കഷണ്ടിബാ‍ധയുടെ കാരണങ്ങളില്‍ ഒന്ന് പുകവലി ആണെന്ന് പുതിയ സര്‍വേയില്‍ കടെത്തിയതായി റിപ്പോര്‍ട്ട്. തായ്പേയിലെ ഡോക്ടര്‍മാരാണ് പുകവലിയും കഷണ്ടിയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. പാരമ്പര്യം ഒരു ഘടകമാണെങ്കിലും പരിസ്ഥിതിയും കഷണ്ടി ബാധയെ സ്വാ‍ധീനിക്കുമെന്നാണ്‌ ഡോക്ക്ടര്‍മാര്‍ പറയുന്നത്.

നാ‍ല്പത് വയസിനും തൊണ്ണൂറ്റിഒന്ന് വയസിനും ഇടയിലുള്ള 740 തായ്‌വാന്‍‌കാരിലാണ് സര്‍വേ നടത്തിയത്. ഇവരില്‍ നിന്ന് പുകവലി ശീലം സംബന്ധിച്ചുള്ള കാര്യങ്ങളും ചോദിച്ചറിഞ്ഞു. മുടി കൊഴിച്ചിലുണ്ടോ എന്നും ഉണ്ടെങ്കില്‍ എത്ര വയസില്‍ അത് തുടങ്ങിയെന്നും ചോദ്യമുണ്ടായിരുന്നു.മുടി കൊഴിച്ചിലിന്‍റെ തീവ്രത, ഉയരം, ഭാരം, രക്ത സാമ്പിളുകള്‍ എന്നിവയും പഠനവിധേയമാക്കി.

പുകവലി രോമകൂപങ്ങളെ ദോഷകരമായി ബാധിക്കുന്നതും കഷണ്ടിക്ക് കാരണമാകുന്നുണ്ട്. മുടിവളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണിനും ഇത് ദോഷം വരുത്തുന്നു.
കൂടുതല്‍
ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ വ്യായാമം
ചൈനയില്‍ കോണ്ടം ‘ഹെയര്‍ ബാന്‍ഡ്’
ശബരിമലയില്‍ പോകും മുമ്പ്
സമ്മര്‍ദ്ദം ത്വക്കിനെ ബാധിക്കും
മുലപ്പാല്‍ കുടിച്ചാല്‍ ഹൃദ്രോഗം അകറ്റാം
പക്ഷാഘാതം, ഉടന്‍ ആശുപത്രിയിലെത്തിക്കൂ