പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ വ്യായാമം
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കണോ. വ്യായാമം ചെയ്യുക. ഒരു പഠനത്തിലാണ് ഇതു കണ്ടെത്തിയത്.

പ്രായമേറുമ്പോഴുണ്ടാകുന്ന ഓര്‍മ്മകുറവ് ഒഴിവാക്കാന്‍ ഉചിതമായ മാനസിക വ്യായാമങ്ങള്‍ ഉപകരിക്കുമെന്ന് തെക്കന്‍ കാലിഫോര്‍ണിയയിലെ ആന്‍ഡ്രസ് ജെറന്‍റോളൊജി സെന്‍ററിലെ ഗവേഷകരാണ് കണ്ടെത്തിയത്. പ്രായമായവര്‍ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് കൊണ്ട് അവര്‍ക്ക് മറ്റ് കാര്യങ്ങളിലും കഴിവുകള്‍ വര്‍ദ്ധിക്കുമെന്നാ‍ണ് ഗവേഷണ ഫലം തെളിയിച്ചത്.

അറുപത്തി അഞ്ച് വയസിന് മുകളിലുള്ള 524 പേരിലാണ് പഠനം നടത്തിയത്.ഇവരില്‍ പകുതി പേരെ കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയ നാല്പത് മണിക്കൂറൂള്ള മസ്തിഷ്ക ഫിട്നസ് പദ്ധതിക്ക് വിധേയരാക്കുകയുണ്ടായി. മറ്റുള്ളവര്‍ കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള നാല്പത് മണിക്കൂര്‍ വിദ്യാഭ്യാസ പരിശീലനത്തിനും അയച്ചു.

ഇതില്‍ മഷ്തിഷക ഫിട്നസ് പദ്ധതിക്ക് വിധേരാക്കിയവര്‍ കൂടുതല്‍ ഓര്‍മ്മശ്കതി പ്രകടിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. എലിസബത്ത് സെലിന്സ്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

ഇത്തരത്തിലുള്ള മാനസിക വ്യായാമങ്ങള്‍ പതിവായി ചെയ്താല്‍ പ്രായമേറുമ്പോള്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്ന് സെലിന്‍സ്കി പറഞ്ഞു.
കൂടുതല്‍
ചൈനയില്‍ കോണ്ടം ‘ഹെയര്‍ ബാന്‍ഡ്’
ശബരിമലയില്‍ പോകും മുമ്പ്
സമ്മര്‍ദ്ദം ത്വക്കിനെ ബാധിക്കും
മുലപ്പാല്‍ കുടിച്ചാല്‍ ഹൃദ്രോഗം അകറ്റാം
പക്ഷാഘാതം, ഉടന്‍ ആശുപത്രിയിലെത്തിക്കൂ
ലോക ടോയ്‌ലറ്റ് സമ്മേളനം തുടങ്ങി