ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഗര്‍ഭ നിരോധന ഉറകള്‍ക്ക് രൂപഭേദം നല്‍കുന്നത് ചൈനയില്‍ രോഗ ഭീഷണി ഉയര്‍ത്തുന്നു. ഉപയോഗിച്ച ഗര്‍ഭ നിരോധന ഉറകള്‍ ഹെയര്‍ ബാന്‍ഡ് ആയി കടകളില്‍ എത്തുന്നതാണ് ആരോഗ്യ വിദഗ്ധര്‍ക്ക് തല വേദനയാവുന്നത്.
ഇത്തരത്തില്‍ ഉറകള്‍ രൂപാന്തരപ്പെടുത്തി എടുക്കുന്ന ഹെയര്‍ ബാന്‍ഡ് ലൈംഗികപരമായി പകരുന്ന അസുഖങ്ങള്‍ വ്യാപിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. രൂപാന്തരപ്പെടുത്തിയാലും ഈ ഉറകളില്‍ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാവാം.
എന്നാല്‍, ഇത്തരം വിലക്കുറഞ്ഞ ഹെയര്‍ ബാന്‍ഡുകള്‍ തെക്കന്‍ ചൈന നഗരങ്ങളില്‍ വിപണി പിടിച്ചടക്കി കഴിഞ്ഞു എന്നാണ് “ചൈന ഡെയ്‌ലി” റിപ്പോര്‍ട്ട് ചെയ്യുന്നത്. വില കുറഞ്ഞ ബാന്‍ഡുകള്‍ തലമുടി ഒതുക്കുന്ന അവസരത്തില്‍ കടിച്ചു പിടിക്കുന്നത് ഏറെ അപകടമാണെന്നും ഒരു ആരോഗ്യ വിദഗ്ധനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, 10 ബാന്‍ഡുകള്‍ അടങ്ങിയ ഒരു ബാഗിന് 25 ഫെന്‍ എന്ന കുറഞ്ഞ വിലയാണ് ആള്‍ക്കാരെ ഇതിലേക്ക് അടുപ്പിക്കുന്നത്. ഗര്‍ഭ നിരോധന ഉറ രൂപഭേദം വരുത്തി ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ചൈന സര്‍ക്കാര്‍ അധികൃതരും വ്യക്തമാക്കി കഴിഞ്ഞു.
|