നിങ്ങള്‍ സമ്മര്‍ദ്ദത്തിനടിമപ്പെടാറുണ്ടോ? എങ്കില്‍ അതിന്‍റെ ലക്ഷണങ്ങള്‍ നിങ്ങളുടെ ത്വക്കിലും തലമുടിയിലും നഖത്തിലും കാണാന്‍ കഴിയും.
സമ്മര്‍ദ്ദം ഒരാളെ ശാരീരികമായും മാനസികമായും ബാധിക്കാറുണ്ടെന്നുള്ളത് എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ മുഖക്കുരുവായും പൊട്ടിപ്പോകുന്ന നഖങ്ങളായും മുടികൊഴിച്ചിലായും ഇത് പ്രത്യക്ഷപ്പെടാമെന്ന കാര്യം അമേരിക്കയില്‍ നടന്ന ഗവേഷണങ്ങളിലാണ് കണ്ടെത്തിയത്.
ഒരാളുടെ ശരീരം സമ്മര്‍ദ്ദത്തിനടിമപ്പെടുമ്പോള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉയരുന്നു. ഇത് എണ്ണ ഉല്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇതാണ് എണ്ണമയമുള്ള ചര്‍മ്മമായും മുഖക്കുരുവായും മറ്റും പ്രത്യക്ഷപ്പെടുന്നത്.
മാനസിക സമ്മര്‍ദ്ദം ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. ഇത് ആള്‍ക്കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തും- ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിയാമിയിലെ മില്ലര്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ; ഫ്ലോ എ മയൊരല്‍ പറഞ്ഞു.
|