പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മുലപ്പാല്‍ കുടിച്ചാല്‍ ഹൃദ്രോഗം അകറ്റാം
മുലപ്പാല്‍ കുടിച്ച് വളര്‍ന്ന് വന്ന കുട്ടികള്‍ക്ക് മുതിരുമ്പോള്‍ ഹൃദ്രോഗം ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ കുറവാണെന്ന് കണ്ടെത്തി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനിലെ 2007 ശാസ്ത്ര സെഷനിലാണ് ഈ വിവരം ഉള്‍പ്പെടുന്ന പ്രബന്ധം അവതരിപ്പിച്ചത്.

മുലപ്പാല്‍ കുടിച്ച് വളര്‍ന്ന കുട്ടികള്‍ മുതിരുമ്പോള്‍ നല്ല കൊളസ്ട്രോളായ എച് ഡി എല്‍ അവരില്‍ കൂടുതല്‍ ഉണ്ടാകുമെന്നാണ് വെളിപ്പെട്ടത്- ഇതു സംബന്ധിച്ച് പഠനം നടത്തിയ നിഷ.ഐ പരേഖ് പറഞ്ഞു. ബോസ്റ്റണിലെ ബെത് ഇസ്രായേല്‍ ഡിക്കനസ് മെഡിക്കല്‍ സെന്‍ററില്‍ കാര്‍ഡിയോ വാസ്കുലര്‍ ഫെലോ ആണ് നിഷ.

രണ്ട് തലമുറകളില്‍ നിന്നുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്. മുലപ്പാല്‍ കുടിച്ച് വളര്‍ന്ന മധ്യ വയസ്കരില്‍ മുലപ്പാല്‍കുടിക്കാത്തവരെ അപേക്ഷിച്ച് എച് ഡി എല്‍ കൊളസ്ട്രോള്‍ 55 ശതമാനം അധികമാണ്. ഇതാണ് ഹൃദ്രോഗത്തെ അകറ്റുന്നത് എന്നാണ് കണ്ടെത്തിയത്.
കൂടുതല്‍
പക്ഷാഘാതം, ഉടന്‍ ആശുപത്രിയിലെത്തിക്കൂ
ലോക ടോയ്‌ലറ്റ് സമ്മേളനം തുടങ്ങി
അല്‍‌ഷൈമേഴ്സിന് രക്ത പരിശോധന
വായിലെ അര്‍ബുദം:ഒരു വര്‍ഷം 92000 രോഗികള്‍
അന്ധര്‍ 3.7 കോടി;കാഴ്ച കുറഞ്ഞവര്‍ 12.4 കോടീ
ജി ഇ ഭക്ഷ്യവസ്തു അപകടകാരി