പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആരോഗ്യവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
ഉറ ഉയര്‍ത്തി ബോധവത്കരണം
സുരക്ഷിതമായ ലൈംഗിക ബന്ധത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ലോകത്തില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഗര്‍ഭ നിരോധന ഉറ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തി. ഹോളണ്ടിന്‍റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലാണ് സംഭവം.

പിങ്ക് നിറത്തിലുള്ള ഭീമാകാരമായ ഉറയാണ് ബലൂണ്‍ പോലെ അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുന്നത്. ‘ബലൂണ്‍ ഉറ’ ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നാണ് ചടങ്ങ് സംഘടിപ്പിച്ചവരുടെ പ്രതീക്ഷ. ഹോളണ്ടിലെ അല്‍മെലോ നഗരത്തിലാണ് ബ്ലാക് ക്രോസ് അഘോഷത്തിന്‍റെ ഭാഗമായി ബലൂണ്‍ ഉറ പറത്തിയത്.

സുരക്ഷിത ലൈംഗിക ബന്ധത്തെ കുറിച്ച് ആള്‍ക്കാരെ ബോധവത്കരിക്കേണ്ടത് ആവശ്യമാണ്. ലൈംഗിക രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്- ഹോളണ്ട് മെഡിക്കല്‍ സര്‍വീസിലെ വക്താവ് പറഞ്ഞു.വടക്കന്‍ ഹോളണ്ടില്‍ അടുത്ത മാസങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളിലും ഉറ ബലൂണുകള്‍ പ്രദര്‍ശിപ്പിക്കും.

ലൈംഗിക രോഗങ്ങള്‍ ഹോളണ്ടില്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതേ തുടര്‍ന്നാണ് ബോധവത്കരണവുമായി അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
കൂടുതല്‍
എച് ഐ വി: കാരണം സ്ത്രീകളെ കടത്തല്‍
ബ്രിട്ടന്‍: അരക്കെട്ടിന്‍റെ വലിപ്പത്തില്‍ വര്‍ദ്ധന
ശരീരം സാമുഹ്യ ബന്ധത്തിനനുസരിച്ച്
എല്ലുകള്‍ക്കും ഇനി വന്‍ ഡിമാന്‍റ്
പ്രിന്‍ററും ആരോഗ്യത്തിന് ഹാനികരം
അമ്പടാ മൂക്കേ, നീയും പിശകോ?