കൃശമായ അരക്കെട്ടുള്ള സ്ത്രീകളുടെ കാലം കഴിഞ്ഞുവോ. എന്ന് വേണം കരുതാന്‍. ബ്രിട്ടീഷ് വനിതകളുടെ അരക്കെട്ടിന്‍റെ വലിപ്പം കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 7 ഇഞ്ച് വര്‍ദ്ദ്ധിച്ചതായി പുതിയ പഠനത്തിലാണ് കണ്ടെത്തിയത്.
സ്തന വലിപ്പത്തിലും വര്‍ദ്ധനവുണ്ടായി. സ്തനങ്ങളുടെ വലിപ്പം രണ്ട് ഇഞ്ച് വര്‍ദ്ധിച്ച് ശരാശരി 39 ഇഞ്ചായിട്ടുണ്ട്.അരക്കെട്ടിന്‍റെ ശരാശരി വലിപ്പം 41 ഇഞ്ചാണ്.
ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകരാണ് പഠനം നടത്തിയത്. 9000 സ്ത്രീകളിലും പുരുഷന്മാരിലുമായാണ് പഠനം നടന്നത്.പുരുഷന്മാരിലും സമാനമായ പ്രതിഭാസമാണ് ഉണ്ടായത്. ബ്രിട്ടനിലെ പുരുഷന്മാരുടെ അരക്കെട്ടിനും ഏഴ് ഇഞ്ച് വലിപ്പ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.ഭാരവും 18 ഇലോ വര്‍ദ്ധിച്ചിട്ടുണ്ട്.
വണ്ണമുള്ള കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ വണ്ണമുള്ള കുട്ടികളുടെ എണ്ണം 17 ശതമാനമായാണ് വര്‍ദ്ധിച്ചത്.
വണ്ണവും ഭാരവും വര്‍ദ്ധിക്കുന്നതിന് പിന്നില്‍ അലസമായ ജീവിത ശൈലിയും കൂടുതല്‍ കലോറി ഉള്ള അഹാരത്തിന്‍റെ ഉപയോഗവുമാണെന്ന് കരുതപ്പെടുന്നു.
എന്നാല്‍, ബ്രിട്ടീഷുകാര്‍ക്ക് ആശ്വസിക്കാനും വകയുണ്ട്. വണ്ണമുള്ളവരുടെ എണ്ണത്തില്‍ അമേരിക്കക്കാരുടെ പിന്നിലേ ബ്രിട്ടീഷ്കാര്‍ക്ക് സ്ഥാനമുള്ളൂ എന്നാണ് വാര്‍ത്ത.
ബ്രിട്ടീഷുകാരായ വനിതകള്‍ അമേരിക്കന്‍ വനിതകളെ അപേക്ഷിച്ച് ശരാശരി മൂന്ന് പൌണ്ട് ഭാരക്കുറവുള്ളവരാണ്. പുരുഷന്മാരുടെ കാര്യത്തിലും സമാനമായ സ്ഥിതി വിശേഷമാണ്.
|