ശരീര പ്രകൃതിയും സാമൂഹ്യ ബന്ധങ്ങളും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.
സ്വഭാവത്തില്‍ മാത്രമല്ല ശരീര പ്രകൃതിയിലും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സ്വാധീനം ചെലുത്തുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സര്‍വകലാശാല, കാലിഫോര്‍ണിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. സാമൂഹ്യ ബന്ധങ്ങളിലൂടെ പൊണ്ണത്തടി ഉണ്ടാകുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
പൊണ്ണത്തടി ഉള്ള ആള്‍ അയാളുമായി ബന്ധമുളള ആള്‍ക്കാര്‍ക്ക് മേല്‍ നേരിട്ടും അല്ലാതെയും സ്വാധീനം ചെലുത്തുന്നതായി പഠനത്തില്‍ കണ്ടെത്തി. മെലിഞ്ഞ ആള്‍ക്കാര്‍ക്കും ഇത് ബാധകമാണ്.
ഒരാള്‍ക്ക് പൊണ്ണത്തടി ഉണ്ടായാല്‍, അയാളുടെ സുഹൃത്തിന് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത 57 ശതമാനമാണ്. അയാളുടെ സഹോദരങ്ങള്‍ക്ക് പൊണ്ണത്തടി പിടിപെടാനുള്ള സാധ്യത 40 ശതമാനമാണ്. പൊണ്ണത്തടിയുള്ള ആളുടെ ഭാര്യ/ ഭര്‍ത്താവിന് അതുണ്ടാകാനുള്ള സാധ്യത 37 ശതമാനമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
|