പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ആരോഗ്യവാര്‍ത്ത
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
എല്ലുകള്‍ക്കും ഇനി വന്‍ ഡിമാന്‍റ്
ബൈജു

ബൈജു

ശരീരത്തിന് നിയതമായ ആകൃതി നല്‍കുന്ന ചട്ടകൂട്ട് മാത്രമാണോ എല്ലുകള്‍? അല്ലെന്ന് ഗവേഷണങ്ങള്‍. അടുത്തിടെ പുറത്തുവന്ന ഗവേഷണഫലം അനുസരിച്ച്, പ്രമേഹത്തെയും അമിതവണ്ണത്തെയും നിയന്ത്രിക്കുന്നതിന് എല്ലുകള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

ഡോ. ജെറാള്‍ഡ് കര്‍സെന്‍റിയുടെ നേതൃത്വത്തില്‍ കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററില്‍ നടന്ന മൂന്ന് വര്‍ഷത്തെ പഠനത്തിലാണ് എല്ലുകളെ കുറിച്ച് ലോകം ഇതുവരെ മനസിലാക്കാത്ത വിവരം പുറത്തുവന്നത്.

രക്തകോശങ്ങളെ പോലെ എല്ലുകളിലും പുതിയ കോശങ്ങള്‍ രൂപപ്പെടുകയും പഴയവ നശിക്കുകയും ചെയ്യുന്നുണ്ട്. അതായത്, ഒരു പ്രായം കഴിഞ്ഞാല്‍ വളര്‍ച്ച മതിയാക്കുന്ന കാത്സ്യദണ്ഡുകളല്ല എല്ലുകള്‍. ഒസ്റ്റിയോബ്ലാസ്റ്റുകള്‍ എന്നറിയപ്പെടുന്ന കോശങ്ങള്‍ പുതിയ എല്ലില്‍ കോശങ്ങള്‍ നിര്‍മ്മിക്കുകയും, ഒസ്റ്റിയോക്ലാസ്റ്റുകള്‍ പഴയകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.

രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിനെയും ശരീരത്തിലെ കൊഴുപ്പിനെയും നിയന്ത്രിക്കുന്നതിന് ശരീരത്തിലെ എല്ലുകള്‍ക്ക് സാധിക്കും‍. എല്ലുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒസ്റ്റിയോകാത്സിന്‍ എന്ന ഹോര്‍ബോണാണ് പാന്‍‌ക്രിയാസിലെ ഇന്‍സുലില്‍ ഉല്‍പ്പാദനത്തെയും കൊഴുപ്പ് അടിയുന്നതും നിയന്ത്രിക്കുന്നത്. എന്‍ഡോക്രൈന്‍ ഗ്രന്ഥിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ എല്ലുകള്‍ക്ക് കഴിയും.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഓസ്റ്റിയോകാത്സിന്‍ പാന്‍‌ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദനവും ശരീരത്തിന് ഇന്‍സുലിനോടുള്ള സംവേദനക്ഷമതയും കൂട്ടുന്നതായി തെളിഞ്ഞു. എല്ലുകളുടെ വളര്‍ച്ചയും ശരീര തൂക്കവും തമ്മില്‍ ഏറെ ബന്ധമുണ്ടെന്നാണ് ഈ ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്.

ഏതായാലും, എല്ലുകളെ കുറിച്ചുള്ള നമ്മുടെ അറിവിനെ അതിലംഘിക്കുന്ന ഈ കണ്ടെത്തല്‍ പ്രമേഹ രോഗികള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും ഭാവിയില്‍ ഗുണകരമാവുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
കൂടുതല്‍
പ്രിന്‍ററും ആരോഗ്യത്തിന് ഹാനികരം
അമ്പടാ മൂക്കേ, നീയും പിശകോ?
യു എസ്: അരോഗ്യ ബില്‍ പാസാക്കി
എച്ച്.ഐ.വി ബാധിതര്‍ക്കും മുലയൂട്ടാം
അപസ്മാരം നായ്ക്കള്‍ മുന്‍കൂട്ടി അറിയും
സ്ത്രീകള്‍ക്കും കോണ്ടം