പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രിന്‍ററും ആരോഗ്യത്തിന് ഹാനികരം
മനോജ് കുര്യാക്കോസ്
FILEFILE
സിഗററ്റ് വലി ആരോഗ്യത്തിനു ഹാനികരമെന്ന കാര്യം പണ്ടേ പറഞ്ഞുപഴകിയതാണ്. പക്ഷേ ഇപ്പോള്‍ ഇതാ പ്രിന്‍റര്‍ ഉപയോഗവും ആരോഗ്യത്തിന് ഹാനികരമാണെന്ന് ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍.

വേണമെങ്കില്‍ സിഗററ്റ് വലി പാടെ നിര്‍ത്താം, പക്ഷേ കമ്പ്യൂട്ടറും പ്രിന്‍ററും ഇല്ലാതെ എങ്ങനെ ഈ യുഗത്തില്‍ ജീവിക്കാന്‍ കഴിയുമെന്നു ചോദിക്കുന്ന യുവതലമുറയുടെ ചങ്കിലാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍ തുളച്ചുകയറിയിരിക്കുന്നത്.

ശാസ്ത്രജ്ഞര്‍ ഇങ്ങനെ എന്തെല്ലാം വെളിപ്പെടുത്തലുകള്‍ തട്ടിവിട്ട് മനുഷ്യരെ വലച്ചിരിക്കുന്നുവെന്നു ചോദിച്ച് ഇതിനെ നിസാരമായി തള്ളിക്കളയേണ്ട! ഓസ്ട്രേലിയയിലെ ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകസംഘം 62 പ്രിന്‍ററുകളെ വളരെകാലം സൂക്ഷ്മമായി നിരീക്ഷിച്ചതിനു ശേഷമാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ചില ലേസര്‍ പ്രിന്‍ററുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ പുറത്തുവിടുന്ന പൊടി ശ്വസിക്കുന്നതാണ് ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്നത്. സിഗററ്റിനു സമമായി ശ്വാസകോശത്തിന് ക്ഷതമേല്‍പ്പിക്കാന്‍ ഇവയ്ക്ക് കഴിയുമത്രെ.

ശ്വാസ തടസം, ഹൃദയസംബന്ധിയായ അസുഖങ്ങള്‍ എന്നിവയ്ക്ക് പുറമെ കാന്‍സര്‍ വരെ ഇവയ്ക്ക് സൃഷ്ടിക്കാന്‍ കഴിയുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. നിരീക്ഷണത്തിന് വിധേയമാക്കിയ 62 പ്രിന്‍ററുകളില്‍ 17 എണ്ണം വളരെ അപകടകാരികളായിരുന്നു.

പ്രിന്‍റര്‍ ഉപയോഗത്തിലൂടെ ഓഫീസിനുള്ളിലെ പൊടിയുടെ അളവ് അഞ്ചു മടങ്ങായി വര്‍ധിക്കുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രിന്‍ററിലെ പുതിയ ടോണറുകളാണ് കൂടുതല്‍ പൊടി ഉല്പാദിപ്പിക്കുന്നത്. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ എന്‍‌വയോണ്‍‌മെന്‍റ് സയന്‍സ് ആന്‍ഡ് ടെക്നോളജി ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൂടുതല്‍
അമ്പടാ മൂക്കേ, നീയും പിശകോ?
യു എസ്: അരോഗ്യ ബില്‍ പാസാക്കി
എച്ച്.ഐ.വി ബാധിതര്‍ക്കും മുലയൂട്ടാം
അപസ്മാരം നായ്ക്കള്‍ മുന്‍കൂട്ടി അറിയും
സ്ത്രീകള്‍ക്കും കോണ്ടം
ഉക്രൈന്‍: ജനങ്ങളെ പരിശോധിക്കുന്നു