പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ആരോഗ്യവാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമ്പടാ മൂക്കേ, നീയും പിശകോ?
ശ്രീജിത്
അമ്പടാ മൂക്കേ, നീയും പിശകോ?

ആണിലും പെണ്ണിലും ലൈഗിംകപരമായ ഉത്തേജനം ഉണ്ടാക്കുന്നത് ഏതവയമാണ്?! ഹാ! ഇതെന്തൊരു ചോദ്യമാണ്. എല്ലാവര്‍ക്കും അറിയുന്നതല്ലേ എന്നാവും ചിന്തിക്കുന്നത്. നമ്മുടെ ചിന്തകള്‍ക്കും അപ്പുറം മറ്റൊരു ഉത്തരംകൂടി നല്‍കുന്നുണ്ട് ശാസ്ത്രലോകം, ‘മൂക്ക്’!

അമേരിക്കയില്‍ നടന്ന പരീക്ഷണം എലികളിലായിരുന്നു. വോമിറോസല്‍ എന്നറിയപ്പെടുന്ന ഒരു ചെറിയ അവയവമാണ് താരം. മൂക്കില്‍ കാണുന്ന ഇതിന് കാമം ഉത്തേജിപ്പിക്കുന്ന ഫിറമോണുകളുടെ ഗന്ധം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ടിആര്‍.പി.സി 2 എന്നൊരു ജീനാണ് ഇതിനുള്ള സ്പാര്‍ക്ക് നല്‍കുന്നത്.

ടി.ആര്‍.പി.സി 2 ന്‍റെ സ്വാധീനമുള്ള പെണ്ണെലികള്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ശാസ്ത്രജ്ഞന്മാരെപ്പോലും നാണംകെടുത്തി. രാത്രിയില്‍ പബ്ബില്‍ ആണുങ്ങള്‍ കാണിക്കുന്നതുപോലുള്ള പേക്കൂത്തുകളായിരുന്നുവത്രേ!

ഈ പെണ്ണെലികള്‍ മറ്റു പെണ്ണെലികളെ മണപ്പിച്ച് പിറകെകൂടുക, മോഹന്‍ലാല്‍ സ്റ്റൈലില്‍ ചന്തിക്കിട്ട് തട്ടുക... എന്തിനേറെ, ഇണചേരാന്‍ നേരം ആണെലികള്‍ പുറപ്പെടുവിക്കുന്ന പ്രത്യേകതരം ശബ്ദം പോലും അനുകരിച്ചത്രേ!

രസകരമായ ഈ കണ്ടുപിടിത്തം നേച്ചര്‍ മാസികയാണ് പുറത്തുവിട്ടിരിക്കുന്നത്. സൌന്ദര്യം വരുത്താന്‍ വേണ്ടി മൂക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നവര്‍ ഓര്‍മിക്കുക. താല്പര്യമെങ്കില്‍ വേറെയും സാധ്യതകളുണ്ടെന്ന്. പക്ഷേ, അതിനിനിയും കാത്തിരിക്കണമെന്നുമാത്രം.
കൂടുതല്‍
യു എസ്: അരോഗ്യ ബില്‍ പാസാക്കി
എച്ച്.ഐ.വി ബാധിതര്‍ക്കും മുലയൂട്ടാം
അപസ്മാരം നായ്ക്കള്‍ മുന്‍കൂട്ടി അറിയും
സ്ത്രീകള്‍ക്കും കോണ്ടം
ഉക്രൈന്‍: ജനങ്ങളെ പരിശോധിക്കുന്നു
പാല്‍ കുടിക്കുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കും