പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > രോഗം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്തനാര്‍ബ്ബുദത്തെ ചെറുക്കാന്‍
വിറ്റാമിന്‍ ഇ,വിറ്റാമിന്‍ സി,ബീറ്റാകരോട്ടിന്‍,സെലിനിയം എന്നീ പോഷകഘടകങ്ങള്‍ക്ക് സ് തനാര്‍ബ്ബുദത്തെ തടയാനാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.പപ്പായ,പേരയ്ക്ക,പച്ചമുളക്,കാബേജ്,ഓറഞ്ച്,കോളീഫ്ളവര്‍,ചെറുനാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്.

വിറ്റാമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് സൂര്യകാന്തി എണ്ണ,ബദാം,മധുരക്കിഴങ്ങ്,ചീര എന്നിവ.മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും ബീറ്റാ കരോട്ടിന്‍ ധാരാളമുണ്ട്.പപ്പായ,മാമ്പഴം,കാരറ്റ്,മത്തങ്ങ,എന്നിവയൊക്കെ ബീറ്റാ കരോട്ടിന്‍ കൊണ്ട് സമ്പുഷ്ടമാണ്.

അണ്ടിപ്പരിപ്പ്,ചോറ്,കണവ,ചൂര എന്നിവയിലുള്ള സെലിനിയം സ് തനാര്‍ബ്ബുദത്തെ ഫലപ്രദമായി ചെറുക്കുന്നുവെന്നാണ് കണ്ടെത്തല്‍.ഇവയ്ക്കു പുറമേ ഉള്ളി,വെളുത്തുള്ളി,തക്കാളി,നരുകളടങ്ങിയ ഫൈബര്‍ ഓട്ട്സ്,തവിടുള്ള ധാന്യങ്ങള്‍,ബീന്‍സ്,എന്നിവയും സ്തനാരോഗ്യത്തിന് നല്ലതാണ്.

അഹാരരീതിയിലെ നിയന്ത്രനത്തോടൊപ്പം നന്നായി വ്യായാമം ചെയ്യുന്നതും സ്തനാര്‍ബുദത്തെ അകറ്റിനിര്‍ത്തും.അഴ്ച്ചയില്‍ നാലഞ്ചുമണിക്കൂര്‍ വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്തനര്‍ബ്ബുദം വരാന്‍ സാദ്ധത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.
<< 1 | 2 
കൂടുതല്‍
ആഗോള ഭീതിയായ സാര്‍സ്
ഹെര്‍ണിയ കുട്ടികളില്‍
അള്‍ഷിമേഴ് സിന്‍റെ വിത്ത് കണ്ടെത്തി
അനീമിയ രോഗമോ?
പക്ഷിപ്പനി മാരകമായേക്കാം
എന്താണ് സ്ട്രോക്ക്