ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ 30 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ സ് തനാര്‍ബ്ബുദം വ്യാപിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
മാറി വരുന്ന ജീവിത ആഹാരരീതികളുമായി ശരീരത്തിന് സന്തുലിതാവസ്ഥ പാലിക്കാന്‍ കഴിയാത്തതാണത്രേ ഇതിനു കാരണം.ഇന്ത്യയില്‍ 10 ശതമാനം മുതല്‍ 15 ശതമാനം വരെ എല്ലാ കാന്‍സറുകള്‍ക്കും കാരണം ഭക്ഷണരീതിയാണ്
.ശരീരത്തിന് വളരെക്കുറഞ്ഞ അളവില്‍ മാത്രം ആവശ്യമുള്ള മൈക്രോന്യൂട്രിയന്‍സ് എന്ന അതിസൂക്ഷ്മ ഘടകങ്ങളുടെ കുറവാണ് കാന്‍സറിന് കാരണമാകുന്നത്.
പൂരിതക്കൊഴുപ്പുകളാണ് മറ്റൊരു കാരണം.കൊഴുപ്പും എരിവും മധുരവുമുള്ള ആഹാരങ്ങളുടെ അളവ് വര്‍ദ്ധിക്കുംതോറും ആരോഗ്യപ്രശ്നങ്ങളും വര്‍ദ്ധിക്കും. ചില ആഹാരവസ്തുക്കളിലെ കൊഴുപ്പുകള്‍ അര്‍ബുദത്തിന് ഗുണകരമായി കാണൂന്നുണ്ട്.മത്സ്യങ്ങളിലെ കൊഴുപ്പും കുറഞ്ഞതോതില്‍ ഒലിവെണ്ണയും ശരീരത്തിനു നന്നാണ്.
|