ശരീരം മെലിയാന്‍ വേണ്ടി ഭക്ഷണം ഉപേക്ഷിക്കുന്നവരില്‍ ആഹാരത്തിന്‍റെ അളവ് കുറയ്‌ക്കുന്നതിനൊപ്പം ശരീരത്തിന് ലഭിക്കേണ്ട പ്രധാന പോഷകാംശങ്ങള്‍ നഷ്‌ടമാവുന്നതിനാല്‍ അനീമിയ വരാം. പ്രഭാതഭക്ഷണം സ്ഥിരമായി ഒഴിവാക്കുന്നതും അനീമിയയ്ക്ക് കാരണമായേക്കാം.
പരിഹാരം
പച്ചക്കറികളും ഇലക്കറികളുമടങ്ങിയ ഭക്ഷണം കഴിക്കുക. പച്ചക്കറികള്‍ അധികം വേവിച്ചാല്‍ പോഷകങ്ങള്‍ നഷ്‌ടമാവുമെന്നതിനാല്‍ അധികം വേവിക്കാതെ കഴിക്കുക. ഇത് അയേണ്‍ സന്തുലനം ഉറപ്പുവരുത്തും. ചുവന്ന മാംസമാണ് അയണ്‍ ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണം. പ്രത്യേകിച്ച് ആട്, പോത്ത് തുടങ്ങിയവയുടെ കരള്‍ഭാഗം. ശരീരത്തിന് ഏറ്റവും എളുപ്പത്തില്‍ വലിച്ചെടുക്കാവുന്ന അയണ്‍ ഇതിലാണുള്ളത്.
ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ ഉത്‌പാദനത്തിന് ഏറ്റവും അത്യാവശ്യമാണ് അയണ്‍. ഈ ചുവന്ന രക്താണുക്കളിലാണ് ഹീമോഗ്ലോബിന്‍ അടങ്ങിയിരിക്കുന്നത്. രക്തത്തിലേക്ക് ഓക്‌സിജന്‍ കടത്തിവിടുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍ ഹീമോഗ്ലോബിന്‍ കുറയുന്നു. തത്‌ഫലമായി രക്തത്തിലെ ഓക്‌സിജനും കുറയുന്നു. ഇത് മൂലം ക്ഷീണവും ഉന്‍മേഷക്കുറവും കണ്ടുതുടങ്ങുന്നു.
|