അനീമിയ അഥവാ രക്തക്കുറവ് ഒരു രോഗമല്ല, രോഗലക്ഷണമാണ്. പക്ഷെ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാല്‍ അനീമിയ ഒരു രോഗമായി മാറി ശരിരത്തെ ബാധിച്ചുതുടങ്ങും. ക്ഷീണമാണ് അനീമയുടെ പ്രധാന ലക്ഷണം. രക്തക്കുറവ് കാരണം ശരീരം വിളര്‍ത്തിരിക്കും. കണ്ണ്, കൈ, നാവ് എന്നീ ഭാഗങ്ങള്‍ പ്രത്യേകിച്ചും.
ഇരുമ്പിന്‍റെ അപര്യാപ്‌തത മൂലമുണ്ടാവുന്ന അനീമിയ. പോഷകങ്ങളടളുടെ കുറവ് മൂലമുണ്ടാകുന്ന അനീമിയ, രക്തത്തിലെ ഫോളിക് ആസിഡിന്‍റെ അളവ് കുറയുമ്പോഴുണ്ടാകുന്ന 'ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ എന്നിങ്ങിനെ അനീമിയ വിവിധതരത്തിലുണ്ട്.
വിറ്റാമിന്‍ 'ബി 12ന്‍റെ കുറവുകൊണ്ടും അനീമിയ ഉണ്ടാകാം. ഇത് അപകടകരമായ നിലയിലാണെങ്കില്‍ കുത്തിവയ്പ്പ് നല്‍കേണ്ടിവരും. ബി 12ന്‍റെ കുറവ് തലച്ചോര്‍ സംബന്ധമായ തകരാറുകള്‍ക്കും വഴിതെളിച്ചേക്കാം.
പ്രധാന കാരണങ്ങള്‍...
പോഷകാഹാരക്കുറവാണ് പ്രധാന കാരണം. പച്ചക്കറി ഭക്ഷണം മാത്രം കഴിക്കുന്നവരിലാണ് 'അയേണ്‍ ഡഫിഷ്യന്‍സി അനീമിയ' കൂടുതലും കണ്ടുവരുന്നത്. ഇങ്ങനെ വരുമ്പോള്‍ അയണ്‍ ഗുളികകള്‍ നല്‍കി കുറവ് പരിഹരിക്കുന്നു. വയറ്റില്‍ വിരശല്യം ഉണ്ടെങ്കിലും അനീമിയ വരാം. ഇതുമൂലം രക്തനഷ്‌ടം ഉണ്ടാവുന്നതാണ് കാരണം.
|