പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > രോഗം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓസ്റ്റിയോപൊറോസിസിനെ സൂക്ഷിക്കുക
PTIPTI
അസ്ഥികള്‍ക്ക് സംഭവിക്കുന്ന ബലക്ഷയമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണകാരണം. ഇതുമൂലം അസ്ഥികള്‍ വേഗത്തില്‍ പൊട്ടാനും ഇടയാകുന്നു.

ഓസ്റ്റൊയോപൊറോസിസ് രണ്ട് തരമുണ്ട്. ആര്‍ത്തവ വിരാ‍മം സംഭവിച്ച സ്ത്രീകള്‍ക്ക് സംഭവിക്കുന്നതും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സംഭവിക്കുന്നതും. സ്തീകള്‍ക്കാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത ഏറെയുള്ളത്.

സാധാരണ അസ്ഥികള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് പ്രോട്ടീന്‍, കാത്സ്യം, കൊലാജെന്‍ എന്നിവ കൊണ്ടാണ്. അസ്ഥികള്‍ക്ക് ബലം നല്‍കുന്ന ഘടകവും ഇത് തന്നെയാണ്. ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ ചെറിയ പരിക്കുകള്‍ കൊണ്ടു പോലും അസ്ഥികള്‍, പൊട്ടാനിടയുണ്ട്.

സാധാരണ നട്ടെല്ല്, അരക്കെട്ട്, മണിബന്ധം എന്നിവിടങ്ങളിലെ അസ്ഥികളാണ് ഈ രോഗം ബാധിക്കുന്നത് മൂലം പൊട്ടാറുള്ളത്. എങ്കിലും ശരീരത്തിലെ ഏത് അസ്ഥിയും പൊട്ടാമെന്നാണ് വിദഗ്ദ്ധര്‍ സാക്‍ഷ്യപ്പെടുത്തുന്നത്.

ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ ദശാബ്ദങ്ങളോളം ലക്‍ഷണങ്ങള്‍ കാണപ്പെട്ടേക്കില്ല. കാരണം പ്രധാന ലക്‍ഷണം അസ്ഥികളുടെ പൊട്ടല്‍ തന്നെ. ചിലപ്പോള്‍ ചെറു പൊട്ടലുകള്‍ വര്‍ഷങ്ങളോളം തിരിച്ചറിയപ്പെടാതിരിക്കാം. അതു കൊണ്ട് തന്നെ വേദന ഉണ്ടാകുന്ന പൊട്ടലുകള്‍ ബാധിക്കുന്നത് വരെ ഓസ്റ്റിയോപൊറോസിസ് ബാധിച്ചുവെന്ന് അറിയണമെന്നില്ല.

ഇതില്‍ തന്നെ നട്ടെല്ലിനുണ്ടാകുന്ന പൊട്ടല്‍ ആണ് അപകടകരം. ഇത് കഠിനമായ നടുവേദനയ്ക്ക് ഇടയാക്കുന്നു. ആവര്‍ത്തിച്ച് നട്ടെല്ലിന് പൊട്ടലുണ്ടാകുന്നത് അസഹ്യമായ പുറം വേദന ഉണ്ടാക്കുകയും ചെയ്യും.
  1 | 2  >> 
കൂടുതല്‍
താരന്‍ അലട്ടുന്നുവോ?
അതിസാരത്തെ സൂക്ഷിക്കൂ
ഇന്ന് ലോക എയിഡ്സ് ദിനം
അതിസാരത്തെ സൂക്ഷിക്കൂ
മന്ത്‌രോഗം
വെരിക്കോസ് വെയിന്‍: ചില നിര്‍ദ്ദേശങ്ങള്‍