പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > രോഗം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മന്ത്‌രോഗം

ലക്‍ഷണങ്ങള്‍

രോഗം ചിലപ്പോള്‍ ചെറുപ്പത്തിലേ പിടികൂടാമെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് രോഗമായി പുറത്തുവരിക. പല ആളുകള്‍ക്കും പുറമേ ഒരു ലക്ഷണവും കണ്ടില്ലെങ്കിലും മൈക്രോഫൈലേറിയ രക്തത്തില്‍ ഉണ്ടായിരിക്കും.

പുരുഷന്‍‌മാരില്‍ ആദ്യമായി ഇത് വൃഷണ സഞ്ചികളിലാണ് ബാധിക്കുക. ചിലപ്പോള്‍ ലിംഗത്തിനും വൃഷണങ്ങള്‍ക്കും മന്ത് ബാധ ഉണ്ടായെന്നു വരാം.

കാലുകളിലാണ് മന്ത് ബാധ കൂടുതല്‍ കണ്ടുവരുന്നത്. കാലുകളുടെ വണ്ണം വാസ്തവത്തില്‍ ഉള്ളതിന്‍റെ രണ്ടോ മൂന്നോ ഇരട്ടിയിലേറെ വരികയും ചെറിയ കുരുക്കള്‍ പോലെ പൊട്ടുകയും ചെയ്യാം.

ചികിത്

മന്ത് ബാധിച്ചവരുടെ ശരീരത്തിലെ മൈക്രോഫൈലേറിയ എന്ന സൂക്ഷ്മ ലാര്‍വകളെ നശിപ്പിക്കുകയാണ് മന്ത് രോഗ ചികിത്സയുടെ ആദ്യ ഘട്ടം. ഇതുമൂലം മന്ത് രോഗ ലാര്‍വകള്‍ ഉള്ള രക്തത്തില്‍ നിന്ന് കൊതുകുകള്‍ വഴി മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനാവും.

ഡി.ഇ.സി എന്ന ഗുളികയുടെ ഒറ്റ ഡോസുകൊണ്ട് ലാര്‍വകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാവും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അഞ്ച് കൊല്ലം ഈ ഗുളിക വര്‍ഷത്തില്‍ ഒരു ഡോസ് വീതം തുടര്‍ച്ചയായി കഴിക്കുന്നത് രോഗാവസ്ഥ പൂര്‍ണ്ണമായി മാറ്റാന്‍ സഹായകമാവും.

രോഗം ഉണ്ടായിക്കഴിഞ്ഞാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ. രോഗം തുടക്കത്തിലേ കണ്ടുപിടിക്കാനായാല്‍ കൈകാലുകള്‍ വീങ്ങി വൃത്തികേടാവുന്നത് തടയാന്‍ സാധിക്കും എന്ന് മാത്രം.
 << 1 | 2   
കൂടുതല്‍
വെരിക്കോസ് വെയിന്‍: ചില നിര്‍ദ്ദേശങ്ങള്‍
ലോക സോറിയാസിസ് ദിനം
ഓര്‍മ്മ മങ്ങുമ്പോള്‍...
ഡിമെന്‍ഷ്യ: (മേധാക്ഷയം)
ഡെലീറിയം
അല്‍ഷെമേഴ്സ് രോഗം