ആഗോള നിലവാരത്തിലുള്ള സോറിയാസിസ് രോഗികളുടെ കൂട്ടായ്‌മയായ ഇന്‍റര്‍നഷണല്‍ ഫെഡറേഷന്‍ ഓഫ് സോറിയോസിസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ഒക്ടോബര്‍ 29 സോറിയാസിസ് ദിനമായി ആചരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സോറിയാസിസിനെ കുറിച്ച് ഡോക്യുമെന്‍ററി, പുസ്തക നിര്‍മ്മാണം എന്നിവയെല്ലാമുണ്ട്.
അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ മികച്ച ഡൊക്യുമെന്‍ററി പുരസ്ക്കാരത്തിന് തെരഞ്ഞെടുത്ത ‘മൈ സ്കിന്‍സ് ഓഫ് ഫയര്‍’ സോറിയാസിസ് ബാധിച്ച കുട്ടികളെ കുറിച്ചാണ് സംസാരിച്ചത്. ഇത് ആഗോള തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
ഫലപ്രദമായ ഒരു മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് സോറിയാസിസിനെ സംബന്ധിച്ച ചികിത്‌സാ രീതിയുടെ പ്രധാന പോരായ്‌മ. കോശങ്ങളുടെ വളര്‍ച്ച തടയുക, ചൊറിച്ചില്‍ കുറയ്‌ക്കുക, അണുബാധ തടയുക എന്നിവ താല്‍ക്കാലിക കാലത്തേക്കു മാത്രമേ ഫലപ്രദമാകുകയുള്ളൂ. എന്നാല്‍ പ്രതിരോധ ശേഷിയെ തടഞ്ഞ് രോഗം ഭേദപ്പെടുത്തുന്ന മരുന്നുകള്‍ ഉണ്ടെങ്കിലും അവ എത്രമാത്രം ഫലപ്രദമാണെന്നതാണ് ചോദ്യം.
അതേ സമയം മനസ്, ശരീരം, തലച്ചോറ്, ഹോര്‍മോണ്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ഒരു സമഗ്ര ചികിത്സാ രീതി കൊണ്ട് ഗുണമുണ്ടാകുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. സമ്മര്‍ദ്ദമില്ലാത്ത ഒരു മാനസീകാവസ്ഥയില്‍ ആന്തരീക ശുദ്ധി വരുത്തുന്ന ചികിത്സാ രീതികളും രോഗ ശമനത്തിനായി ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണിത്. ഇക്കാര്യങ്ങളെല്ലാം ഒത്തു ചേരുന്ന ഭാരതീയ ആയുര്‍വേദ ചികിത്‌സയില്‍ ഇക്കാര്യത്തിനു പ്രാധാന്യമേറുകയാണ്. രോഗിയോട് മറ്റുള്ളവരുടെ മാനസീകാവസ്ഥയ്‌ക്കും ഇക്കാര്യത്തില്‍ പ്രാധാന്യമുണ്ട്
|