പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആയുര്‍‌വേദം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുഖ ചികിത്സ  Search similar articles
പീസിയന്‍
വ്യക്തികളുടെ ശരീരബലത്തേയും പ്രതിരോധ ശേഷിയേയും മെച്ചപ്പെടുത്താനായി നടത്തുന്ന ആയുര്‍ വേദ ചികിത്സാ സക്ര മ്പദായമാണ് സുഖ ചികിത്സ അല്ലെങ്കില്‍ സ്വസ്ഥ ചികിത്സ.

ജീവിത രീതി കൊണ്ടും ക്രമരഹിതമായ ആഹാര രീതികള്‍ കൊണ്ടും ശരീരം മലിനമാവുന്നു.

ശരീരത്തിലെ ഈ മാലിന്യങ്ങള്‍ പുറത്തുകളയുക, ശരീരത്തിന്‍റെ ദഹനശേഷിയും ആഗിരണ ശേഷിയും വര്‍ദ്ധിപ്പിക്കുക, രോഗപ്രതിരോധ ശേഷിയും കായബലവും കൂട്ടുക എന്നിവയാണ് സുഖ ചികിത്സയുടെ പ്രധാന മൂന്നു തലങ്ങള്‍.

സമഗ്രമായ ആരോഗ്യ രക്ഷയ്ക്കായി പാകമാവും വിധം ശരീരത്തിനേയും മനസ്സിനേയും സജ്ജമാക്കുകയും അസ്വസ്ഥതയും പിരിമുറുക്കവും നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ നിന്ന് അല്‍പനേരത്തേക്ക് വിശ്രാന്തി നല്‍കുകൗമാണ് ഈ ചികിത്സ കൊണ്ടുദ്ദേശിക്കുന്നത്.

ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ സുഖ ചികിത്സയെ കുറിച്ച് പ്രത്യേകമായി പരാമര്‍ശം ഒന്നുമില്ല എന്നതാണ് വാസ്തവം.

എന്നാല്‍ ആയുര്‍ വേദത്തിലെ ചില ചികിത്സാപദ്ധതികളും തത്വങ്ങളും ഉള്‍പ്പെടുത്തി വ്യക്തികളുടെ ശാരീരിക സൗഖ്യവും അമിത ഉപയോഗവും പ്രായാധിക്യവും മൂലമുണ്ടാകുന്ന അസ്വാസ്ഥ്യങ്ങളും മാറ്റിയെടുക്കുകയുമാണ് സുഖ ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്.

സുഖ ചികിത്സയില്‍ മസാജ്, പിഴിച്ചില്‍, ഞവരക്കിഴി എന്നിവയാണുള്ളത്. ഇതിനു ശേഷം പഞ്ചകര്‍മ്മ ചികിത്സയുമുണ്ട്.

മസാജ് ശരീരത്തിന് ഉന്മേഷം നല്‍കുന്നു. ധന്വന്തരം, പ്രഭഞ്ചനം, കൊട്ടന്‍ചുക്കാദി തുടങ്ങിയവ ഉപയോഗിച്ച് മസാജ് ചെയ്യുന്നു.
1 | 2  >>  
കൂടുതല്‍
കര്‍ക്കടകമാസത്തിലെ ആയൂര്‍വേദം
കര്‍ക്കിടകക്കഞ്ഞി എന്ന ഔഷധക്കഞ്ഞി
മദ്യപാനം നിയന്ത്രിക്കാം
കരള്‍ രോഗത്തിന് ആയൂര്‍വേദ പരിരക്ഷ
ആടലോടകത്തെ അറിയുക
വന്ധ്യത അകറ്റാന്‍ ആയുര്‍വേദം