പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആയുര്‍‌വേദം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നടുവേദനയ്ക്ക് ആയുര്‍വേദം
പ്രതിവിധികള്‍

ആയുര്‍വേദ ചികിത്സ സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം

നടുവേദനയ്ക്കുള്ള ആയുര്‍വേദ ചികിത്സയില്‍ വിശ്രമവും പത്ഥ്യവും അത്യാവശ്യമാണ്.

നിലത്തോ പലകകട്ടിലിലോ കിടക്കുന്നതാണ് ഉത്തമം. ഇത് നട്ടെല്ല് നിവര്‍ന്ന് കിടക്കുന്നതിന് സഹായിക്കും.

വ്യായാമ മുറകളും യോഗയും അഭ്യംഗം, വസ്തി കടീവസ്തി തുടങ്ങിയ പഞ്ചകര്‍മ്മ ചികിത്സകള്‍ യഥാവിധി ചെയ്യേണ്ടതാണ്.

കടീവസ്തിയാണ് ആയുര്‍വേദത്തിലെ ഫലപ്രദമായ ചികിത്സാ രീതി.

വായുക്ഷോഭം, മലബന്ധം എന്നിവ ചികിത്സിച്ച് സുഖപ്പെടുത്തിയാല്‍ മാത്രമെ നടുവേദനയ്ക്ക് ശമനമുണ്ടാകുകയുള്ളൂ. കരുനെച്ചിയിലയുടെ നീരും ആ‍വണക്കെണ്ണയും ചേര്‍ന്ന് കഴിക്കുന്നത് ഇതിന് ഉത്തമമാണ്.

ശരിയായ ചികിത്സാ രീതിയും ശരിയായ ജീവിത രീതിയുമാണ് ഇതില്‍ നിന്നും മോചനം നേടാനുള്ള ഏക മാര്‍ഗ്ഗം.

രാസ്നാസപതകം, സഹചരാദി തുടങ്ങിയ കഷായങ്ങളും യോഗരാജ ഗുല്‍ഗുലു തുടങ്ങിയ വടകങ്ങളും ആവര്‍ത്തിച്ച ധന്വന്തരം, സഹചരാദി, ഗന്ധതൈലം തുടങ്ങിയ പച്ച മരുന്നുകളുമാണ് ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്നത്.

ശരിയായ ജീവിത ശൈലിയിലൂടെയും ചികിത്സയിലൂടെയും മാത്രമേ നടുവേദനയ്ക്ക് ശമനമുണ്ടാവുകയുള്ളൂ. ആയുര്‍വേദ ചികിത്സ സ്വീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഭേദമായെന്നാണ് ആയുര്‍വേദത്തിന്‍റെ പക്ഷം.



<< 1 | 2 
കൂടുതല്‍
രക്തസമ്മര്‍ദ്ദവും ആയുര്‍വേദവും
ടെന്‍ഷന്‍ കുറയ്ക്കാന്‍ എണ്ണതേച്ചുകുളി
വായില്‍ ദുര്‍ഗന്ധമോ? ആയുര്‍വേദം പരീക്ഷിക്കൂ
ജീരക മാഹാത്മ്യം
ചുമയോ? പരിഹാരമുണ്ട്
ദഹനക്കേടോ? വഴിയുണ്ട്