മുഖക്കുരുവിനെതിരെ മുന്‍കരുതല്‍
1. മുകളില്‍ പറഞ്ഞ ഭക്ഷണ രീതി ശീലമാക്കുക
2. നിത്യവും കുളികുക. മുഖം വൃത്തിയായി സോപ്പുപയോഗിച്ചു കഴുകുക.
3. ത്വക്കിന് സൂര്യ പ്രകാശം ലഭിക്കേണ്ടതുണ്ട്. ഇത് ത്വക്കിലെ സുഷിരങ്ങള്‍ വലുതാകുന്നതിനും രക്ത ചംക്രമണം കൂടുന്നതിനും ഉപകരിക്കും.
4. വ്യായാമം ചെയ്യുക.
ചികിത്സ
1. സമീകൃതമായ ആഹാരം കഴിക്കുക.
2. പാകമായ പപ്പായ വെളളത്തില്‍ അരച്ച് ശേഷം ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. മുഖം ഉണങ്ങിയ ശേഷം എള്ളെണ്ണയോ വെളിച്ചെണ്ണയോ മുഖത്ത് തേച്ചു പിടിപ്പിക്കുക. ഒരാഴ്ച തുടര്‍ച്ചയായി ഈ പക്രിയ ചെയ്യുന്നതു കൊണ്ട് മുഖക്കുരുവിന് ശമനമുണ്ടാകും.
3. ഓറഞ്ച് തൊലി മുഖത്ത് തേയ്ക്കുക.
4. പാല്‍പ്പാട മുഖത്ത് തേച്ച് പിടിപ്പിക്കുക.
5. പരുത്തി വൃക്ഷത്തിന്‍റെ മുള്ളുകളില്‍ നിന്ന് പാലെടുത്ത ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം കഴുകിക്കളയുക. തുടര്‍ച്ചയായി മൂന്ന് ദിവസം ഇത് ചെയ്യുക.
6. ജാതിക്കയും രക്തചന്ദനവും അരച്ച് മിശ്രണമാക്കി മുഖത്ത് തേയ്ക്കുക.
7. പാലും നാരങ്ങാ നീരും ഓരോ കപ്പ് വീതം കൂട്ടിക്കലര്‍ത്തുക. രാവിലെ ഇത് തയാറാക്കിയ ശേഷം രാത്രി കിടക്കുന്നതിന് മുന്‍പ് മുഖത്ത് തേച്ച് പിടിപ്പിക്കുക. അടുത്ത ദിവസം രാവിലെ തുടച്ച് മാറ്റുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലം കാണാന്‍ കഴിയും.
|