പ്രധാന താള്‍ > മറ്റുള്ളവ > ആരോഗ്യം > ആയുര്‍‌വേദം
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
മുഖകാന്തിക്ക് ആയുര്‍വേദം
WD
കൌമാരക്കാരെ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൌമാരക്കാര്‍ സൌന്ദര്യത്തില്‍ അമിതമായി ശ്രദ്ധിക്കുന്നതിനാല്‍ ഇത് അവര്‍ക്ക് വളരെ അധികം ഉത്കണ്ഠ സൃഷ്ടിക്കുന്നു. എന്നാല്‍, തൊലിപ്പുറത്ത് ഉണ്ടാകുന്ന ചികിത്സ കൊണ്ടു മാത്രം മുഖക്കുരു മാറില്ല. ചര്‍മ്മത്തിന് അടിയില്‍ മുഖക്കുരുവിന്‍റെ ഉത്ഭവസ്ഥാനത്ത് ആണ് ശരിക്കും ചികിത്സ വേണ്ടത്. ഇവിടെയാണ് ആയുര്‍വേദത്തിന്‍റെ പ്രസക്തി.

മുഖക്കുരു സ്നേഹ ഗ്രന്ഥികളോട് ചേര്‍ന്നുള്ള രോമ കൂപങ്ങളുടെ വേരുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഈ സ്നേഹഗ്രന്ഥികളില്‍ കൂടി ഒഴുകുന്ന രക്തം അശുദ്ധമാകുമ്പോള്‍ ആ ഭാഗത്തെ ചര്‍മ്മത്തില്‍ വീക്കം ഉണ്ടാകുന്നു. ഇതിനെ ആണ് മുഖക്കുരു എന്ന് വിളിക്കുന്നത്.

പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണ്‍ അമിതമായി ഉല്പാദിപ്പിക്കപെടുമ്പോഴാണ് മുഖക്കുരു ഉണ്ടാകുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും ഈ ഹോര്‍മോണ്‍ ഉള്ളതിനാല്‍ ഇത് സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവരിലും കാണപ്പെടുന്നു.

ആയുര്‍വേദ വിധി പ്രകാരം മുഖക്കുരു അധികരിക്കുന്നത് വാതത്തിന്‍റെയും പിത്തത്തിന്‍റെയും വര്‍ദ്ധന മൂലമാണ്. ഉചിതമല്ലാത്ത ആഹാരരീതിയും മറ്റ് ആന്തരിക പ്രശ്നങ്ങളും മൂലമാണ് ഈ പ്രശ്നം ഉണ്ടാകുന്നത്.

മലബന്ധം, ദഹനക്കേട് എന്നിവ മുഖക്കുരുവിന് കാരണമാകാം. അധികം മധുരമോ എണ്ണയോ ഉപയോഗിക്കുന്നവരിലും മുഖക്കുരു ഉണ്ടാകാന്‍ സാ‍ധ്യത്യുണ്ട്.

മുഖക്കുരുവിനെ തടയാന്‍

1.ചെറു ചൂടുള്ള ആഹാരം കഴിക്കുക,

2.വിരുദ്ധാഹാരങ്ങള്‍ കഴിക്കാതിരിക്കുക,

3.ആഹാരം കഴിക്കുന്നതിന്

4.കൃത്യമായ ഇടവേളകള്‍ ഏര്‍പ്പെടുത്തുക.

5.എണ്ണപ്പലഹാരങ്ങള്‍ വര്‍ജ്ജിക്കുക.

6.മധുരം കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കുക.

7. പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
  1 | 2  >> 
കൂടുതല്‍
കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ ആയുര്‍വേദം
സുഖചികിത്സക്ക് കര്‍ക്കിടകം
കര്‍ക്കിടക്കഞ്ഞി എന്ന ഔഷധക്കഞ്ഞി
സുഖ ചികിത്സ
ദശപുഷ്പങ്ങള്‍
ശൈശവ രോഗങ്ങള്‍ക്ക് ആയൂര്‍വേദം