എനിക്ക് 22 വയസുണ്ട്.മാസമുറ വൈകിപ്പിക്കാന്‍ മരുന്നുകളുള്ളതായി അറിയാം. അതില്‍ താല്പര്യമില്ല.ഏതെങ്കിലും ഭക്‍ഷ്യ വസ്തുക്കള്‍ ഉപയോഗിച്ചാല്‍ മാസമുറ വൈകിപ്പിക്കാനാകുമോ?
രജനി,കളിയിക്കാവിള
മാസമുറ സാധാരണ 28 ദിവസം കൂടുമ്പോഴാണ് വരുന്നത്.എന്നാല്‍, എപ്പോഴും ഇത് കൃത്യമായിയിരിക്കണമെന്നില്ല.മാനസിക പ്രയാസം, യാത്ര , സംഘര്‍ഷം എന്നിവ മൂലം ഏതാനും ദിവസം മാറി വരാം. ഭക്ഷണം കൊണ്ട് ഇത് മാറ്റിവയ്ക്കാനാകില്ല.
|