38വയസുണ്ട്. കാഴ്ചയ്ക്ക് മങ്ങലും കൈകാല്‍ കഴപ്പുമായുമായി ഡോക്ടറെ കണ്ടപ്പോഴാണ് പ്രമേഹം ഉണ്ടെന്ന് മനസിലായത്.ഇന്‍സുലിന്‍ കുത്തി വച്ചതിനെ തുടര്‍ന്ന് കാഴ്ച മങ്ങി. ഇന്‍സുലിന്‍ കുത്തിവച്ചാല്‍ കാഴ്ച മങ്ങുമോ?
ഗിരീഷ്, തിരുവനതപുരം.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴും കുറയുമ്പോഴും ജലാംശം കുറയുന്നു. ഇത് താല്‍ക്കാലികമായി കാഴ്ചയ്ക്ക് പ്രശ്നമുണ്ടാക്കുന്നു.അസുഖം വേണ്ടവിധം നിയന്ത്രണത്തിലാകുമ്പോള്‍ കാഴ്ച സാധാരണ നിലയിലായിക്കൊള്ളും.
|