എനിക്ക് 32 വയസുണ്ട്. ഭര്‍ത്താവിന് 38 വയസുണ്ട്. അഞ്ച് വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്.ഞങ്ങള്‍ രണ്ട് പേരും ഒ പോസിറ്റീവ് രക്തഗ്രൂപ്പില്‍ പെട്ടവരാണ്. ഇനി ഒരു കുട്ടി കുടി വേണമെന്ന് ആഗ്രഹമുണ്ട്. രക്ത ഗ്രുപ്പ് ഒന്നായതിനാല്‍ കുട്ടിക്ക് കുഴപ്പമുണ്ടാകുമോ? സലീന, കൊല്ലം.
ഭാര്യയും ഭര്‍ത്താവും ഒരേ രക്ത ഗ്രൂപ്പില്‍ പെടുന്നത് ഗര്‍ഭധാരണത്തെ ബാധിക്കില്ല. പ്രസവ സംബന്ധമായും പ്രശ്നമൊന്നുമുണ്ടാകാന്‍ സാധ്യതയില്ല. അമ്മയുടെ രക്ത ഗ്രൂപ്പ് നെഗറ്റീവും ജനിക്കുന്ന കുഞ്ഞിന്‍റെ രക്ത ഗ്രുപ്പ് പോസിറ്റീവും ആയാല്‍ മാത്രമേ കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുള്ളൂ. കുത്തി വയ്പ് എടുക്കാവുന്നതാണ്.
|