ചോദ്യം: എന്‍െറ വൃഷണത്തിലും തുടകള്‍ക്കിടയിലും കഠിനമായ ചൊറിച്ചിലുണ്ട്. ഇതു മാറ്റാന്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത്.
ഉത്തരം: രോഗം ഫംഗല്‍ ഇന്‍ഫക്ഷന്‍ ആണെന്നു തോന്നുന്നു. തൊലിപ്പുറത്തുള്ള രോഗങ്ങള്‍ സാധാരണ നേരില്‍ കാണാതെ ചികിത്സിക്കാന്‍ പ്രയാസമാണ്. ഒരു കാര്യം വ്യക്തം. രോഗത്തിനു കാരണം വ്യക്തിശുചിത്വമില്ലായ്മയാണ്. അടിവസ്ത്രങ്ങള്‍ മാറണം. അടിവസ്ത്രങ്ങള്‍ നന്നായി ദിവസവും കഴുകണം. നന്നായി സോപ്പുതേച്ചു കുളിക്കണം. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അസുഖം വരില്ലായിരുന്നു. ത്വക്ക്രോഗ വിദഗനെ നേരില്‍ കണ്ട് ചികിത്സ തേടുന്നതാണുത്തമം. ശരിയായ ചികിത്സകൊണ്ട് രണ്ടാഴ്ചയ്ക്കകം പൂര്‍ണ്ണ സുഖം തേടാം.
|