ചോദ്യം: നടത്തത്തിനിടയില്‍ കാല്‍ വഴുതി എന്‍െറ കണങ്കാലിന്‍െറ എല്ല് സ്ഥാനം തെറ്റി. നല്ല വേദനയുണ്ട്. എത്രനാള്‍ കഴിയും കാല് പൂര്‍വ്വസ്ഥിതിയിലാവാന്‍?
ഉത്തരം: ചോദ്യത്തില്‍ നിന്നും നിങ്ങള്‍ക്ക് കണങ്കാല്‍ സന്ധിയില്‍ ഉളുക്ക് ആണെന്ന് മനസ്സിലാകുന്നു. എന്ത് ചികിത്സ നേടി എന്നത് കത്തില്‍ നിന്നും വ്യക്തമല്ല. അസ്ഥികള്‍ക്ക് പൊട്ടലൊന്നുമില്ലെങ്കില്‍ ശരിയായ രീതിയില്‍ ചികിത്സ ലഭിച്ചാല്‍ രണ്ടു മൂന്നു മാസങ്ങള്‍കൊണ്ട് വേദനയും നീരും നിശ്ശേഷം മാറും. കണങ്കാല്‍ സന്ധിയില്‍ ഉളുക്കുണ്ടായതിനാല്‍ നിസ്സാരമായി കണക്കാക്കാതെ ശരിയായ ചികിത്സ ചെയ്യണം.
|