പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
 
താരന്‍ മൂലം കഷ്ടപ്പെടുന്നു. പ്രതിവിധിയെന്തെങ്കിലും ?

എന്‍റെ പേര് രാജന്‍. 36 വയസ്സുണ്ട്. 20 വര്‍ഷമായി താരന്‍ മൂലം കഷ്ടപ്പെടുന്നു. കുറെ മരുന്നുകള്‍ ചെയ്തുനോക്കി ഫലിക്കുന്നില്ല. എണ്ണ ഉപയോഗിച്ചാല്‍ രണ്ടു മൂന്നു ദിവസത്തേക്ക് താരന്‍ കാണില്ല പക്ഷെ പിന്നെയും താരന്‍ കണ്ടു തുടങ്ങും.

ശരിയായ നിര്‍ദ്ദേശവും ചികിത്സയും പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.
സ്നേഹമുള്ളരാജന്‍,

നിങ്ങളുടെ പ്രശ്നം തലയില്‍ താരണമാണെന്ന് മനസ്സിലാക്കുന്നു. താരന്‍ പല വിധത്തില്‍ ഉണ്ട്. നിങ്ങളുടെ കാര്യത്തില്‍ ദിവസവും എണ്ണ തേച്ച് നന്നായി തലകഴുകുക. തല എന്നും വൃത്തിയായി സൂക്ഷിക്കണം. മരുന്നുകള്‍ക്ക് അലര്‍ജി ഇല്ലെങ്കില്‍ നിസ്റാല്‍ ഷാന്പൂ ഉപയോഗിച്ചു നോക്കുക. ആദ്യം ഷാന്പൂ കയ്യില്‍ തേച്ച് കുറെ സമയം വയ്ക്കുക. ചൊറിച്ചിലോ, പുകച്ചിലോ ഒന്നും ഇല്ലെങ്കില്‍ താരന്‍ മാറുന്നതുവരെ ആഴ്ചയില്‍ രണ്ട് പ്രാവശ്യം വീതവും മാറിയാല്‍ ഒരു പ്രാവശ്യവും വച്ചു തുടര്‍ച്ചയായി തേക്കുക. നിശേഷം മാറിയില്ലെങ്കിലും താരന്‍ വളരെകുറയുമെന്ന് ഉറപ്പാണ്.
കൂടുതല്‍
ലൈക്കന്‍ പ്ളാനസ് രോഗത്തിന്‍റെ പ്രതിവിധി പറയാമോ?
കണ്ണിനും മൂക്കിനുമിടയില്‍ മാര്‍ഗ്ഗ തടസം ?
ശീഘ്രസ്ഖലനത്തിന് എന്തെങ്കിലും മരുന്നുണ്ടോ ?
കുട്ടി ഉറങ്ങാന്‍ പാതിരാത്രിയാവുന്നു ?
ചുവന്ന വീഞ്ഞ് ശ്വാസകോസത്തിനും നല്ലത്
നെഞ്ചുവേദനയ്ക്ക് കാരണമെന്താണ് ?