ലൈക്കന്‍ പ്ളാനസ് എന്ന രോഗത്തിന്‍റെ ശരിയായ പ്രതിവിധി പറയാമോ? എന്‍റെ ഭാര്യ ഇതേ അസുഖത്തിന് അലോപ്പതി മരുന്ന് ഉപയോഗിച്ചു. പക്ഷെ രോഗശമനം ഉണ്ടായില്ല. ഇപ്പോള്‍ സിദ്ധവൈദ്യം പരീക്ഷിക്കുകയാണ്. മികച്ച ചികിത്സാരീതികള്‍ ഉണ്ടെങ്കില്‍ ദയവുചെയ്ത് അറിയിക്കുമോ? ആകാംക്ഷയോടെ മറുപടി പ്രതീക്ഷിക്കുന്നു. പ്രിയപ്പെട്ട രംഗരാജന്‍, ആദ്യമായി ഈ വെബ്ലോകം.കോം കണ്ടതിനും ചോദ്യം ചോദിച്ചതിനും പോര്‍ട്ടലിന്‍െറ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു
നിങ്ങളുടെ ഭാര്യയുടെ അസുഖം ലൈക്കല്‍ പ്ളനസ് ആണ് എന്ന് രോഗ നിര്‍ണ്ണയം നടത്തിയല്ലോ. ആദ്യമായി ഒരു കാര്യം പറയട്ടെ . ഇതില്‍ പേടിക്കാനൊന്നുമില്ല. ആദ്യമായി ഭാര്യയെ ഈ അസുഖം പരിപൂര്‍ണ്ണമായും മാറുന്നതാണ് എന്ന് പറഞ്ഞ് സമാധാനിപ്പിക്കണം. ഈ രോഗം ശരീരത്തിന്‍െറ രോഗപ്രതിരോധശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗപ്രതിരോധശക്തിയെ ബാധിക്കുന്ന രോഗങ്ങള്‍ വരുന്പോള്‍ ലൈക്കന്‍ പ്ളാനസ് വരാന്‍ സാധ്യതയുണ്ട്. ഈ അസുഖം തന്നത്താനെതന്നെ ശമിക്കുന്നതാണ്. കോര്‍ടിക്കോ സ്റ്റിറോയ്ഡ് കുഴന്പുകളും ചിലപ്പോള്‍ കോര്‍ട്ടിക്കോ സ്റ്റിറോയിഡ് ഗുളികളും ഉപയോഗിക്കേണ്ടിവരും. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇതിന് ചികിത്സ ലഭിക്കും. ഒരു നല്ല ത്വക്ക് രോഗവിദഗ്ധനെ കണ്ട് വിശദമായി പരിശോധിപ്പിക്കണം. ഇതിന്‍െറ ചികിത്സ കൃത്യമായി മുടങ്ങാതെ ചെയ്യണം. ചിലപ്പോള്‍ പരിപൂര്‍ണമായി മാറിക്കിട്ടാന്‍ 6 മാസം മുതല്‍ 1 വര്‍ഷം വരെ എടുത്തെന്നിരിക്കും. മനസ്സ് വിഷമിക്കാതെ ചികിത്സ തുടര്‍ ന്നാല്‍ പരിപൂര്‍ണമായും മാറും. ഒട്ടും വിഷമിക്കാനില്ല.
|