താങ്കളുടെ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കുമെന്ന വിശ്വാസത്തോടെ ഈ കത്ത് എഴുതട്ടെ. എന്‍റെ മകന്‍ അരവിന്ദിന് ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ ഇടത്തു കണ്ണിനും മൂക്കിനും ഇടയിലെ മാര്‍ഗ്ഗത്തില്‍ തടസ്സമുള്ളതായി കണ്ടു. ഡോക്ടറെ കാണിച്ചപ്പോള്‍ മസ്സാജ് ചെയ്യാന്‍ പറഞ്ഞിരുന്നു. അതനുസരിച്ച് മസ്സാജ് ചെയ്തിരുന്നു. രോഗം മാറിയതായി ഞങ്ങള്‍ക്ക് അന്ന് തോന്നി. ഇപ്പോള്‍ മകന് അഞ്ച് വയസ്സുണ്ട്. ഈയിടെയായി ഇടതുകണ്ണില്‍ വെള്ളം നിറഞ്ഞ് കാണുന്നു. ഞങ്ങള്‍ ഇപ്പോള്‍ യു.എ.ഇ യില്‍ താമസമാക്കിയിരിക്കുകയാണ്. ഇവിടെ ഡോക്ടറിനെ കാണിച്ചപ്പോള്‍ ശസ്ത്രക്രിയ വേണമെന്ന് പറയുന്നു. ഞങ്ങള്‍ക്ക് അതിനോട് താത്പര്യമില്ല. ഇതിന് ശസ്ത്രക്രിയ ആവശ്യമൂണ്ടോ? അല്ലെങ്കില്‍ മറ്റ് പോംവഴി എന്താണ്? കേരളത്തില്‍ നല്ല ആശുപത്രി ഏതാണ്? പ്രതീക്ഷയോടെ ഡോക്ടറുടെ വിലയേറിയ ഉത്തരത്തിന് കാത്തു കൊണ്ട്.
ഉത്തരം : പ്രിയപ്പെട്ട ജയചന്ദ്രന്‍
നിങ്ങളുടെ മകന്‍െറ അസുഖം കണ്ണും മുക്കുമായിട്ടുള്ള ബന്ധം ഉണ്ടാക്കുന്ന ചെറിയ കുഴലായ (നൈസോലാക്രിമന്‍ഡക്ട്) ന്‍െറ തടസ്സമാണ്. ഇത് സാധാരണ കുട്ടികള്ില്‍ കാണുകയും വളരുന്പോള്‍ മാറുകയും ചെയ്യും. നിങ്ങളുടെ മകന് 5 വയസ്സായപ്പോള്‍ വീണ്ടും വന്നുവെങ്കില്‍ ലാകിമല്‍ കനാലില്‍ വീണ്ടും തടസ്സം വന്നു എന്ന് വിചാരിക്കണം. ഇതിന്‍െറ കാരണം കണ്ടുപിടിക്കണം. ചിലപ്പോള്‍ ഒരു ചെറിയ ഓപ്പറേഷന്‍ വേണ്ടി വന്നേക്കാം. ചിലപ്പോള്‍ രണ്ടോമൂന്നോ പ്രാവശ്യം നൈസോലാക്രിമല്‍ഡക്ട് സിറിഞ്ചിംഗ് നടത്തിയാല്‍ മാറിക്കിട്ടും. ഏതായാലും ഒരു നേത്രരോഗ വിദഗ്ദനെ കാണിക്കണം. കേരളത്തില്‍ തിരുവനന്തപുരത്ത് ധാരാളം കണ്ണുരോഗ വിദഗ്ധരുണ്ട്. തിരുവനന്തപുരത്ത് കേശവദാസപുരത്തുള്ള ചൈതന്യനേത്രരോഗാശുപത്രി എല്ലാ സൗകര്യവും ഉള്ള സ്ഥാപനമാണ്. ഏതായാലും നിങ്ങള്‍ പേടിക്കാനൊന്നുമില്ല. തിരുവനന്തപുരത്തു വന്ന് വിദഗപരിശോധന നടത്തി ഇതു മാറ്റാവുന്നതാണ്.
|