പ്രധാന താള്‍  മറ്റുള്ളവ  ആരോഗ്യം  ഡോക്ടറോട്‌ ചോദിക്കൂ
 
നെഞ്ചുവേദനയ്ക്ക് കാരണമെന്താണ് ?

വിവാഹിതയായ എനിക്ക് മുപ്പത്തഞ്ചുവയസുണ്ട്. ഭാരം 85 കിലോ. ഒരു മകളുണ്ട്. എക്സ്പോര്‍ട്ട് അസിസ്റ്റന്‍റായി 1988 വരെ ഞാന്‍ ജോലി ചെയ്തിരുന്നു. എയര്‍കണ്ടീഷന്‍ ചെയ്തമുറിയിലാണ് എന്‍റെ ജോലി. വല്ലപ്പോഴുമേ പുറത്തു പോകാറുള്ളൂ. 3 മണിക്കൂര്‍ യാത്ര ചെയ്താലേ (ട്രെയിനിലും ബസിലും) എനിക്ക് ഓഫീസിലെത്താനാവൂ.

എന്‍റെ പ്രശ്നമിതാണ്. ഒരു വര്‍ഷമായി എനിക്ക് നല്ല തോതില്‍ ചുമയുണ്ട്. എല്ലാനേരവും ഇല്ല. രണ്ടുമാസം മുന്പ് ഞാനൊരു ഡോക്ടറെ കണ്ടു. രക്തപരിശോധനയും നടത്തി. കുഴപ്പമൊന്നുമുള്ളതായി പരിശോധനയില്‍ തെളിഞ്ഞില്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചില മരുന്നുകള്‍ കഴിച്ചെങ്കിലും ചുമ പൂര്‍ണമായും മാറിയില്ല. അലര്‍ജിയാണെന്‍റെ പ്രശ്നമെന്നും മരുന്നൊന്നും കഴിക്കേണ്ടെന്നും ദിവസവും രാവിലെയും വൈകുന്നേരവും ഗാര്‍ഗിള്‍ ചെയ്താല്‍ മതിയെന്നും ഡോക്ടര്‍ പറഞ്ഞു. പക്ഷേ എന്‍റെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ഞാന്‍ സിഗററ്റ് വലിക്കാറില്ല. വല്ലപ്പോഴും മദ്യപിക്കാറുണ്ട്.

വീട്ടില്‍ മറ്റാര്‍ക്കും ഇത്തരം പ്രശ്നങ്ങളോ ക്ഷയമോ ഇല്ല. ഡോക്ടര്‍, എന്താണ് എന്‍റെ പ്രശ്നം എങ്ങിനെയാണ് എനിക്കിതിന് പരിഹാരം കണ്ടെത്താനാവുക.

ഉത്തരം : നിങ്ങള്‍ ഒരു നെഞ്ചുരോഗവിദഗ്ദ്ധനെ കാണണം. വിശദമായി പരിശോധന നടത്തണം. നിങ്ങളെ നേരില്‍ കണ്ട് പരിശോധിക്കാതെ ഒന്നും പറയാന്‍ കഴിയില്ല. ഏതായാലും ഭാരം കുറയ്ക്കണം - ഏറ്റവും കുറഞ്ഞത് 15 കിലോയെങ്കിലും.
കൂടുതല്‍
ഛര്‍ദ്ദിയും കണ്ണു വേദനയുമുണ്ടാവുന്നു, കാരണമെന്ത് ?
അപകര്‍ഷതാ ബോധമാണോ എന്ന് സംശയം ?
ശ്വാസ തടസം ഒഴിവാക്കാന്‍ എന്തുചെയ്യണം ?
ജനിതക തകരാറിനെ കുറിച്ച് സംശയം ?
പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ?
ഗൈനക്കോമാസ്തിയ ചികിത്സിച്ചു ഭേദമാക്കാമോ ?